HOME
DETAILS
MAL
അഫ്ഗാനില്‍ 24 സൈനികരെ പൊലിസുകാര്‍ വെടിവച്ച് കൊന്നു
backup
March 21 2020 | 05:03 AM
ടകാബൂള്: അഫ്ഗാനില്‍ സൈനിക താവളത്തില്‍ ഉറങ്ങിക്കിടന്ന 24 സൈനികരെ പൊലിസുകാര്‍ വെടിവച്ച് കൊന്നു. ആറു പൊലിസുകാരാണ് വെടിവയ്പ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
തെക്കന്‍ അഫിഗാനിസ്ഥാനിലെ സാബൂളിലായിരുന്നു സംഭവം. ഇവിടെ താലിബാന്റെ ശക്തികേന്ദ്രമാണ്. സൈനിക താവളവും പൊലിസ് ക്യാംപും അടുത്തടുത്തായി സ്ഥിതിചെയ്യുന്നിടത്താണ് ആക്രമണമുണ്ടായതെന്ന് സാബൂള്‍ പ്രവിശ്യാ അധികൃതര്‍ വ്യക്തമാക്കി. പുലര്‍ച്ചെ മൂന്നിനായിരുന്നു വെടിവയ്പ്.
സംഭവത്തില്‍ ചില സൈനികരെ കാണാതായതായും വിവരമുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, ആക്രമണം നടത്തിയ പൊലിസുകാര്‍ക്ക് താലിബാനുമായി ബന്ധമുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
നേരത്തെ, അഫ്ഗാനിസ്ഥാനിലെ ആക്രമണം അവസാനിപ്പിച്ച് താലിബാനും അമേരിക്കയും തമ്മില്‍ സമാധാന കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍, തങ്ങളുടെ തടവിലുള്ള താലിബാന് പ്രവര്‍ത്തകരെ വിട്ടയക്കാന്‍ അഫ്ഗാന് തയാറായിരുന്നില്ല. അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കു ശേഷം, ഉപാധികളോടെ ഇവരെ വിട്ടയയ്ക്കാമെന്ന അഫ്ഗാന്റെ നിലപാട് താലിബാനും അംഗീകരിച്ചിരുന്നില്ല. ഉപാധികളില്ലാതെ എല്ലാ തടവുകാരെയും വിട്ടയയ്ക്കണമെന്നായിരുന്നു താലിബാന്റെ നിലപാട്. ഇതിനു പിന്നാലെയാണ് ആക്രമണങ്ങളെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."