രണ്ടാം തവണയില്ലെന്ന് രഘുറാം രാജന്
മുംബൈ:രണ്ടാം തവണയും റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ സ്ഥാനത്തേക്കില്ലെന്ന് രഘുറാം രാജന്. ഇതോടെ രഘുറാം രാജന് ആര്.ബി.ഐ ഗവര്‍ണറുടെ സ്ഥാനത്ത് തുടരുമെന്ന അഭ്യൂഹങ്ങള്‍ക്ക് അന്ത്യമായി.
സെപ്തംബര്‍ നാലിനാണ് രാജന്റെ സേവന കാലാവധി അവസാനിക്കുന്നത്.പദവിയില്‍ നിന്ന് വിരമിച്ച ശേഷം തന്റെ ഇഷ്ട മേഖലയായ ഗവേഷണത്തിലും അധ്യാപനത്തിലേക്കും പോവുമെന്നും അദ്ദേഹം റിസര്‍വ് ബാങ്ക് വെബ്സൈറ്റിലെ സന്ദേശത്തില്‍ വ്യക്തമാക്കി.
രഘുറാം രാജനെ തുടരാന്‍ അനുവദിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരേ അഭിപ്രായം പറഞ്ഞിട്ടില്ല.എന്നാല്‍ രാജനെ തുടരാന്‍ അനുവദിക്കരുതെന്നും ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി മോദിക്ക് കത്തു നല്‍കിയിരുന്നു.
അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാലയില്‍ അധ്യാപകനായ രഘുറാം രാജന് അവിടെ നിന്ന് അവധിയെടുത്താണ് ആര്.ബി.ഐ ഗവര്‍ണറായത്.2013 സെപ്തംബറിലായിരുന്നു രാജന് ഗവര്‍ണറായി ചുമതലയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."