യമനിലെ 25 ലക്ഷം ജനങ്ങള്‍ക്ക് സഊദിയുടെ ധനസഹായം
ജിദ്ദ: യമനിലെ സഊദിയുടെ ധനസഹായം 25 ലക്ഷം പേരിലേക്കെത്തി. യുദ്ധക്കെടുതി അനുഭവിക്കുന്ന യമനിലെ ജനങ്ങള്‍ക്കുള്ള സഊദി അറേബ്യയുടെ സഹായമാണ് 25 ലക്ഷം പേരിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ഭക്ഷണവും മരുന്നും ഉള്‍പ്പെടെ നല്‍കിയ സഹായത്തിന്റെ കണക്കാണിത്. ഭക്ഷണവും മരുന്നുമടങ്ങുന്ന അത്യാവശ്യ സഹായങ്ങളാണ് യമന്‍ ജനതയ്‌ക്കെത്തിച്ചത്.
2018ല്‍ ഇത് രണ്ടര മില്യണ്‍ പേര്‍ക്ക് വിതരണം ചെയ്തു. പുറമെ ഹൂതികള്‍ റിക്രൂട്ട് ചെയ്ത രണ്ടായിരം കുട്ടികളുടെ പുനരധിവാസവും സഊദി നേരിട്ട് നടത്തും. യമന്‍ ജനതയുടെ പുനരധിവാസവും സാംസ്‌കാരിക ഉന്നമനവും ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി വിവിധ എന്‍.ജി.ഒകളുമായി കരാറില്‍ ഏര്‍പ്പെട്ടതായും കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ അറിയിച്ചു.
ഒപ്പം യമന്‍ ജനതയുടെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് യു.എന്‍ ഏജന്‍സികളുമായും സഹകരിക്കും. ഇതിന് സഊദിയും യു.എ.ഇയും ചേര്‍ന്ന് അഞ്ഞൂറ് മില്യണ്‍ ഡോളര്‍ ചിലവഴിക്കുമെന്നും സെന്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."