HOME
DETAILS
MAL
ഭീതിക്ക് അയവില്ല
backup
March 21 2020 | 05:03 AM
ബെയ്ജിങ്: കൊവിഡ് രോഗവ്യാപനത്തില്‍ ഉലഞ്ഞ് ലോകം. ലോകത്ത് ആകെയുള്ള മരണസംഖ്യ പതിനായിരം പിന്നിടുകയും രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങള്‍ പിന്നിടുംതോറും മരണസംഖ്യ കൂടുകയും കൂടുതല്‍ രാജ്യങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമാണ്.
സ്‌പെയിനില്‍ ഇതുവരെ 1,002 പേരാണ് മരിച്ചത്. ഇരുപതിനായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ 3,405 പേരാണ് മരിച്ചത്. മരണസംഖ്യയില്‍ ചൈനയ്ക്കും മുകളില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇറ്റലി. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള വ്യോമാക്രമണവും സാധാരണക്കാരുടെ പലയാനവും നടക്കുന്ന സിറിയയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇതോടെ, രാജ്യം അതീവ ജാഗ്രതയിലാണ്.
കൊവിഡിനു മുന്നില്‍ നടുങ്ങിയ ചൈന മെല്ലെ മെല്ലെ കരകയറുന്നു. ഇന്നലെയും കഴിഞ്ഞ ദിവസവും ചൈനയിലെ വുഹാനില്‍ പുതിയതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇവിടെയാണ് ആദ്യമായി വൈറസ് കണ്ടെത്തിയിരുന്നത്. ചൈനയില്‍ ഇന്നലെ 39 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുപേര്‍കൂടി മരിച്ചിട്ടുമുണ്ട്.
സിംഗപ്പൂരില്‍ ഇന്നലെ പുതുതായി 40 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇവിടെ ഇതുവരെ 385 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ബെല്‍ജിയം കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടായിരം പിന്നിട്ടു. 37 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. ഇറാനില്‍ മരണസംഖ്യ 1,443 ആയി. ഇരുപതിനായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മലേഷ്യയില്‍ 130 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗബാധിതരുടെ എണ്ണം 1,030 ആയി. ദക്ഷിണാഫ്രിക്കയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി. കഴിഞ്ഞ ദിവസം ഇത് 52 ആയിരുന്നു. ജര്‍മനിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 13,957 ആയി. ഇവിടെ മരണസംഖ്യ 31 ആയിട്ടുണ്ട്. ഇന്തോനേഷ്യയിലും പുതിയ 60 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."