ക്രിസ്ത്യന്‍, മുസ്‌ലിം നേതാക്കന്മാരെ ചേര്‍ത്ത് നവോത്ഥാനമൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനാര്‍ഥം രൂപീകരിച്ച നവോത്ഥാനമൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു. ക്രിസ്ത്യന്‍, മുസ്‌ലിം നേതാക്കന്മാരെ കൂടി ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചത്. വിപുലീകരിച്ച സമിതിയുടെ ആദ്യ യോഗം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന് ഫെബ്രുവരിയില്‍ ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കാനും മാര്‍ച്ചില്‍ ജില്ലാതലത്തില്‍ വിപുലമായ ബഹുജനസംഗമങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
രൂപീകരണ സമയത്ത് ഹിന്ദുക്കളായി നേതാക്കള്‍ മാത്രമേ സമിതിയില്‍ ഉണ്ടായിരുന്നുള്ളൂ. ഒരു വിഭാഗം മതനേതാക്കളെ മാത്രം കേന്ദ്രീകരിച്ചു സമിതി രൂപീകരിച്ചപ്പോള്‍ വിവാദമായിരുന്നു. വിവാദ സമയത്ത് തന്നെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കാള്‍ സമിതി മറ്റു മതസ്ഥരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന് പറഞ്ഞുവെങ്കിലും ഉടനെ വിപുലീകരണമുണ്ടായിരുന്നില്ല.
യോഗത്തില്‍ സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിഷപ്പ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, റൈറ്റ് റവ. ധര്‍മ്മരാജ് റസാലം, ഫാ. യുജീന്‍ പെരേര, പി. അബ്ദുള്‍ ഹക്കീം ഫൈസി ആദൃശേരി, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, അഡ്വ. സി.കെ. വിദ്യാസാഗര്‍, അഡ്വ. കെ. ശാന്തകുമാരി, ഷാജി ജോര്‍ജ്ജ്, ഡോ. ഫസല്‍ ഗഫൂര്‍, പി.രാമഭദ്രന്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞിമൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, ഒ.അബ്ദുറഹിമാന്‍, ടി.പി. കുഞ്ഞുമോന്‍, പി.ആര്‍. ദേവദാസ്, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, ഡോ. ഐ.പി. അബ്ദുള്‍ സലാം, എം. അഹമ്മദ്കുട്ടി മദനി, അഡ്വ. കെ.പി. മുഹമ്മദ്, പി.കെ. സജീവ്, പി.ആര്‍. ദേവദാസ്, സി.പി. സുഗതന്‍, എ. നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."