HOME
DETAILS
MAL
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ എണ്ണം വര്‍ധിക്കുന്നു; കഴിഞ്ഞ വര്‍ഷം മരിച്ചത് 183 പേര്‍
backup
March 21 2020 | 06:03 AM
തിരുവനന്തപുരം: മലയാളികളുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ അപൂര്‍വ രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും എണ്ണം കേരളത്തില്‍ വര്‍ധിപ്പിക്കുന്നു. ചൈനയില്‍ ഉത്ഭവിച്ച കൊവിഡ് -19 വേഗത്തില്‍ കേരളത്തില്‍ എത്തിയതിന് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നില്‍ മലയാളികളുടെ ആഗോളബന്ധം പ്രധാനഘടകമാണെന്നാണ് വിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്.
2019ല്‍ കേരളത്തില്‍ നിപാ ഉള്‍പ്പടെ 19 പകര്‍ച്ചവ്യാധികളാണ് റിപ്പോര്‍ട്ട് ചെയ്തത്. അപകടരമായ വൈറസ് ബാധകളായ നിപായെയും കൊവിഡിനെയും ഫലപ്രദമായി പ്രതിരോധിക്കാന്‍ കേരളത്തിന് കഴിയുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധികളുടെ വ്യാപനം കുറയ്ക്കുന്നതിന് പലപ്പോഴും കഴിയാതെ പോകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞവര്‍ഷം കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ടത് ആറ് ലക്ഷത്തോളം പേര്‍ക്കാണ്. ഔദ്യോഗിക കണക്ക് പ്രകാരം പകര്‍ച്ചവ്യാധിക്ക് വിധേയമായവരുടെ എണ്ണം 5,84,279 ആണ്. നിപാ, ടൈഫോയ്ഡ്, കോളറ, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങളില്‍ ഒരാളുടെ പോലും ജീവന്‍ നഷ്ടപ്പെടുത്താതെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും പകര്‍ച്ചവ്യാധികള്‍ മൂലം സംസ്ഥാനത്ത് 183 പേരുടെ ജീവന്‍ നഷ്ടമായതയാണ് ഔദ്യോഗിക കണക്ക്. പ്രളയത്തെതുടര്‍ന്നുണ്ടായ എലിപ്പനിയാണ് കുടുതല്‍ പേരുടെ ജീവന്‍ അപഹരിച്ചത്. 1211 എലിപനി ബാധിതരില്‍ 57 പേര്‍ മരണപ്പെട്ടു. വിദേശത്ത് വ്യാപകമായ എച്ച് വണ്‍ എന്‍.വണ്‍ രോഗം മൂലം 45 പേരാണ് കഴിഞ്ഞവര്‍ഷം മരിച്ചത്. 853 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു.
ചിക്കന്‍പോക്‌സിന്റെയും വയറിളക്കം ബാധിച്ചവരുടെയും എണ്ണത്തിലും വര്‍ധനവുണ്ടായി. 29,583 പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിക്കുകയും 20 പേര്‍ മരണപ്പെടുകയും ചെയ്തു.
ഡങ്കിപ്പനി 4651 പേരില്‍ കണ്ടെത്തിയെങ്കിലും മരണസംഖ്യ 14 ല്‍ ഒതുങ്ങി. മഞ്ഞപ്പിത്തം മൂലം 13 പേരും ചെള്ള് പനിമൂലം 14 പേരും മരണപ്പെട്ടതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത അസുഖം വയറിളക്കമായിരുന്നു. അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചെങ്കിലും മരണനിരക്ക് ആറിലൊതുക്കാന്‍ കഴിഞ്ഞു. മസ്തിഷ്‌ക ജ്വരം ബാധിച്ച് 59 പേരില്‍ അഞ്ചുപേരും ജപ്പാന്‍ ജ്വരം ബാധിച്ച 11 പേരില്‍ രണ്ടുപേരും വെസ്റ്റ് നയില്‍ പനി ബാധിച്ച 11 പേരില്‍ രണ്ടുപേരും കുരങ്ങ് പനി ബാധിച്ച എട്ട് പേരില്‍ രണ്ട് പേരും ഡിഫ്ത്തീരിയ ബാധിച്ച 32 പേരില്‍ രണ്ടുപേരും മരണപ്പെട്ടു.
ക്ഷയരോഗപരിശോധനയ്ക്ക് വിധേയമായവരില്‍ സ്വകാര്യമേഖലയില്‍ ഉള്‍പ്പടെ 25,421 രോഗികളെയാണ് കണ്ടെത്തയത്. എന്നാല്‍ 18 വയസിന് താഴെയുള്ള ക്ഷയരോഗം ബാധിച്ചവരുടെ എണ്ണം 323 ആയികുറയ്ക്കുന്നതിനും കേരളത്തിന് കഴിഞ്ഞു. മലമ്പനി ( 656 ), കരിമ്പനി ( നാല്), മഞ്ഞപ്പിത്തം എ ( 1620), മഞ്ഞപ്പിത്തം ബി ( 828), കോളറ ( ഒമ്പത്). ടൈഫോയ്ഡ് (32 ) എന്നിവയാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്ത മറ്റുപകര്‍ച്ച രോഗങ്ങള്‍. 2017 നെ അപേക്ഷിച്ച് ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങള്‍, വിവിധതരം പനികള്‍ എന്നിവ കഴിഞ്ഞവര്‍ഷം വര്‍ധിച്ചു.
പലതരം രോഗങ്ങളും അപൂര്‍വങ്ങളായ ജനിതകരോഗങ്ങളും കേരളത്തിലും കണ്ടെത്താന്‍ കാരണം മലയാളികളുടെ മറ്റുരാജ്യങ്ങളുമായുള്ള ബന്ധം വര്‍ധിച്ചതാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്രഹാം വര്‍ഗീസ് ചൂണ്ടികാട്ടുന്നു. എന്നാല്‍ രാജ്യത്ത് അപൂര്‍വ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെങ്കിലും ഇവയിലധിക രോഗത്തിനും പത്തോ അതില്‍ താഴെയോ രോഗികള്‍ മാത്രമെയുള്ളുവെന്നത് ആശ്വാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."