HOME
DETAILS

കൊറോണ വൈറസ് രോഗ വ്യാപനം തടയാന്‍ നാലു ഘട്ടത്തിലുള്ള നടപടികളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

  
backup
March 21 2020 | 07:03 AM

covid-19-kozhikode-to-four-step-protection

കോഴിക്കോട്: ജില്ലയില്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി (Home Quarantine) 5798 ഓളം പേര്‍ നിരീക്ഷണത്തിലാണ്. വൈറസ് വ്യാപനം തടയാനും വിദഗ്ധചികിത്സ ഉറപ്പുവരുത്താനുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി നിരീക്ഷണത്തിലുള്ള വ്യക്തികള്‍ക്കായുള്ള പ്രോട്ടോക്കോളും ആശുപത്രി മാനേജ്‌മെന്റ് പ്രോട്ടോകോളും തയ്യാറാക്കിയിട്ടുണ്ട്

കോവിഡ് 19 സംശയിക്കുന്ന വ്യക്തികള്‍ക്കുള്ള പ്രോട്ടോക്കോള്‍

കോവിഡ് 19 നിരീക്ഷണത്തിലുള്ള എല്ലാവരും പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്

Step 1

കോവിഡ് നിരീക്ഷണത്തിലുള്ള (Home Quarantine) വ്യക്തിക്ക് ഏതെങ്കിലും രീതിയിലുള്ള വൈദ്യസഹായം ആവശ്യമായി വരികയാണെങ്കില്‍ വ്യക്തി ഫോണിലൂടെ അടുത്തുള്ള മെഡിക്കല്‍ ഓഫീസറെയോ / കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പെടുക.

Step 2

മെഡിക്കല്‍ ഓഫീസര്‍ ആ വിവരം ജില്ലാ കണ്‍ട്രോള്‍ റൂമിനെ അറിയിക്കുന്നു./ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമായ വിവരത്തിനനുസരിച്ച് തുടര്‍ നടപടികളിലേക്ക് കടക്കുന്നു.

Step 3

ജില്ലാ കണ്‍ട്രോള്‍ റൂം തൊട്ടടുത്തുള്ള ആംബുലന്‍സ് കേന്ദ്രവുമായി ബന്ധപ്പെടുകയും വൈദ്യ സഹായം ആവശ്യമുള്ള വ്യക്തിയുടെ (Home Quarantine) വീട്ടിലേക്ക് ആംബുലന്‍സ് അയക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു, ഈ വിവരം ബന്ധപ്പെട്ട ഹോസ്പിറ്റലുമായി പങ്കുവെക്കുകയും ചെയ്യുന്നു.


Step 4

ആംബുലന്‍സ് സെന്‍ട്രലില്‍ നിന്നും മെഡിക്കല്‍ വളണ്ടിയര്‍ സഹിതം ആംബുലന്‍സ് നിരീക്ഷണത്തില്‍ കഴിയുന്ന വൈദ്യസഹായം ആവശ്യമുള്ള വ്യക്തിയുടെ വീട്ടില്‍ എത്തി രോഗിയെ ത്രിതല ട്രിയാജ് സംവിധാനമുള്ള ആശുപത്രിയില്‍ എത്തിക്കുന്നു.

മറ്റ് ജില്ലകളിലെ ആശുപത്രികളില്‍ നിന്നും ചികിത്സയ്ക്കായി കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലേക്ക് വരുന്നവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്

ജില്ലാ കണ്‍ട്രോള്‍ റൂം ആ വിവരം ബന്ധപ്പെട്ട് ആശുപത്രിക്ക് കൈമാറുന്നതും ആശുപത്രി വേണ്ട സൗകര്യം ഒരുക്കുന്നതുമായിരിക്കും

(ഇത്തരത്തില്‍ രോഗികളെ കൊണ്ടു വരുന്നതിന് ആവശ്യമായ ആംബുലന്‍സ് സൗകര്യം അതത് ജില്ലയിലെ ആശുപത്രികള്‍ ഒരുക്കേണ്ടതാണ്)

കോവിഡ് 19 ആശുപത്രികള്‍ക്കുള്ള മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍

ആശുപത്രികളില്‍ വൈറസ് വ്യാപനം തടയുന്നതിനായി
ജില്ലയിലെ താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും ത്രിതല ടി യാജ് സംവിധാനം (TRIAGE SYSTEM) നടപ്പിലാക്കിയിട്ടുണ്ട് ആശുപത്രിയില്‍ ചികിത്സക്ക് പോകുമ്പോള്‍ ഏവരും ട്രിയാജ് സിസ്റ്റം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.

1. കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവരും /വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും/ രോഗം സംശയിക്കുന്നവരും ആശുപത്രിയിലെത്തുമ്പോള്‍ നേരിട്ട് ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഹെല്‍പ് ഡെസ്‌കില്‍ റിപ്പോര്‍ട്ട് ചെയ്യണം.

2. ഹെല്‍പ് ഡെസ്‌കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം രോഗിയെ പേഷ്യന്റ് കോഡിനേറ്ററുടെ കൂടെ പ്രാഥമിക പരിശോധനയ്ക്കായി ട്രിയാജ് 2 ലേക്ക് അയക്കുന്നു.

3. ട്രിയാജ് 2 ല്‍ നിന്നും ഡോക്ടര്‍ പരിശോധിച്ച് കോവിഡ് 19 ലക്ഷണമുണ്ടെങ്കില്‍ തുടര്‍ പരിശോധനകള്‍ക്കും സാമ്പിള്‍ ശേഖരണത്തിനുമായി ട്രിയാജ് 3 ലേക്ക് അയക്കുന്നു.

4. കോവിഡ് രോഗ നിരീക്ഷണത്തില്‍ ഉള്ളവരും സ്ഥിതീകരിച്ചവരെയും പരിശോധനയെ തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുന്നു.

രോഗി ആശുപത്രിയിലേക്ക് വരുമ്പോഴും തിരിച്ചു പോകുമ്പോഴും ആംബുലന്‍സ് മാത്രമേ ഉപയോഗിക്കാവൂ.

വീട്ടില്‍ നിരീക്ഷണത്തിലുള്ള ആളുകള്‍ ഒരുകാരണവശാലും വീട്ടിലുള്ളവരുമായോ മറ്റുള്ളവരുമായോ യാതൊരു തരത്തിലുള്ള സമ്പര്‍ക്കവും പാടുള്ളതല്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago