ബാഗില്‍ ബോംബുണ്ടെന്ന്; കശ്മിരി പെണ്‍കുട്ടി പുലിവാലു പിടിച്ചു
ഡല്‍ഹി:ബാഗിലും ടീഷര്‍ട്ടിലുമെല്ലാം പല പ്രിന്റുകളും വാചകങ്ങളും ചിത്രങ്ങളുമെല്ലാം ഉപയോഗിക്കുകയെന്നത് പുതിയ തലമുറയുടെ ഒരു സ്റ്റൈലാണിപ്പോള്‍. പലപ്പോഴും സഭ്യമല്ലാത്ത ചിത്രങ്ങളും വാക്കുകളുമാവും അതില്‍ ഉണ്ടാവുക. എന്നാല്‍ ഇക്കാര്യം സുരക്ഷയെ ബാധിക്കുന്ന തരത്തിലായപ്പോള്‍ പുലിവാലായ വാര്‍ത്തയാണ് പുറത്ത് വന്നത്.ദേര്‍ കുഡ് ബി എ ബോംബ് ഇന്‍സൈഡ് എന്ന സന്ദേശം പ്രിന്റ് ചെയ്ത ബാഗുമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കശ്മീരി പെണ്‍കുട്ടിയാണ് കുടുങ്ങിയത്. ധാക്കയില്‍ നിന്നും ജമ്മു കശ്മീരിലേക്ക് പോകുകയായിരുന്നു മെഡിക്കല്‍ വിദ്യാര്‍ഥിനി. വെള്ളിയാഴ്ചയാണ് സംഭവം.പെണ്‍കുട്ടിയും അവളുടെ മൂന്നു സുഹൃത്തുക്കളുമാണ് വിമാനത്താവളത്തിലെത്തിയത്. ധാക്കയില്‍ നിന്നും കൊല്‍ക്കത്ത ന്യൂഡല്‍ഹി വഴിയായിരുന്നു യാത്ര.സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പ്രിന്റ് ബാഗിനു പുറത്ത് കണ്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിനിയെ തടഞ്ഞുവച്ചു.
പിന്നീട് പൊലിസിന്റെ ചോദ്യം ചെയ്യലായി. മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പ്രശ്‌നക്കാരിയല്ലെന്ന് കണ്ടതോടെ വൈകിട്ട് വിട്ടയക്കുകയായിരുന്നു. മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തില്‍ സുരക്ഷാ നടപടികള്‍ കണക്കിലെടുത്താണ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ്ങാണ് സംഭവം പുറത്തു വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."