HOME
DETAILS
MAL
നിയന്ത്രണങ്ങള്‍ ലംഘിച്ച് പൂജ: ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ക്കെതിരേ കേസ്
backup
March 21 2020 | 07:03 AM
തൊടുപുഴ: സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പൂജ നടത്തിയതിന് ഇടുക്കിയിലും കേസ്. ഇടുക്കി ജില്ലയിലെ പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്രത്തില്‍ നടന്ന പൂജയില്‍ നൂറിലധികം പേര് പങ്കെടുത്തിരുന്നു. സംഭവത്തില്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എം.രവി കുമാറിനെതിരേയാണ് കേസെടുത്തത്.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ജീവനക്കാരനാണ് എം.രവികുമാര്‍. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
നേരത്തെ കണ്ണൂര്‍ തളിപ്പറമ്പിലെ തൃച്ചംബര ക്ഷേത്ര ഭാരവാഹികള്‍ക്കെതിരേ കേസെടുത്തിരുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ഉത്സവം നടത്തിയതിനാണ് ക്ഷേത്ര ഭാരവാഹികളടക്കം 80 പേര്‍ക്കെതിരേയാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."