HOME
DETAILS
MAL
പ്രളയദുരിതാശ്വാസ നിധി: വഖ്ഫ് ബോര്‍ഡ് 25 ലക്ഷം നല്കി
backup
February 05 2019 | 18:02 PM
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ ആശ്വാസം എത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് 25 ലക്ഷം രൂപ നല്കി.
വഖ്ഫ് സ്ഥാപനങ്ങളില്‍നിന്നു ബോര്‍ഡ് സ്വരൂപിച്ച 10 ലക്ഷം രൂപയും സംസ്ഥാന വഖ്ഫ് ഫണ്ടില്‍ നിന്നുമുളള 15 ലക്ഷം രൂപയും ഉള്‍പ്പെടെയുള്ള തുക സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കി. വഖ്ഫ്കാര്യ മന്ത്രി ഡോ. കെ.ടി ജലീല്‍ സന്നിഹിതനായിരുന്നു. ബോര്‍ഡ് അംഗങ്ങളായ വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, എം.സി മായിന്‍ ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍, ടി.എ അബ്ദുല്‍ ബഷീര്‍,അഡ്വ. എം. ശറഫുദ്ദീന്‍ അഡ്വ. ഫാത്തിമ റോസ്ന, ടി.എ സുലൈമാന്‍, തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസര്‍ എ. ഹബീബ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."