HOME
DETAILS

ലൈസന്‍സില്ലാതെ കച്ചവടം നടത്തിയാല്‍ ഇനി തടവും പിഴയും

  
backup
February 05 2019 | 18:02 PM

trade-license-06-02-2019

 




തിരുവനന്തപുരം: ലൈസന്‍സില്ലാതെ കച്ചവടം നടത്തിയാല്‍ ഇനി അഴിയെണ്ണും. കച്ചവടക്കാര്‍ നിര്‍ബന്ധമായും ലൈസന്‍സ് നേടുകയും അത് സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. ലൈസന്‍സില്ലാതെയുള്ള കച്ചവടംഅഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കുന്ന കുറ്റമാണ്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ വിഭാഗം കച്ചവടക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇന്നലെ ഉത്തരവിറക്കി.
കൃത്രിമ നിറങ്ങള്‍ അനുവദിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളില്‍ നിയമവിധേയമായ അളവില്‍ മാത്രം ചേര്‍ക്കുക. അജിനോമോട്ടോ ചേര്‍ത്താല്‍ അവ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ത്തിരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ജ്യൂസ് നിര്‍മിച്ച് വില്‍പന നടത്തുന്നവര്‍ സുരക്ഷിതമായ ജലം ഉപയോഗിച്ച് ഉണ്ടാക്കിയ ഐസും കേടാകാത്ത പഴവര്‍ഗങ്ങളും ഉപയോഗിക്കണം. യൂസ് ബൈ ഡേറ്റ് കഴിഞ്ഞ പാല്‍ വില്‍ക്കുവാനോ മില്‍ക്ക്‌ഷെയ്ക്ക് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുവാനോ പാടില്ല.
ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിനായി സ്ഥാപനത്തില്‍ അടപ്പുള്ള വേസ്റ്റ്ബിന്‍ സ്ഥാപിക്കണം. ഭക്ഷ്യസാധനങ്ങള്‍ പൊതിയാന്‍ പത്രങ്ങള്‍ ഉപയോഗിക്കരുത്. പ്രിന്റ് ഇല്ലാത്ത പേപ്പറോ വാഴയിലയോ ഉപയോഗിക്കണം. തട്ടുകടകളിലും വഴിയോരക്കടകളിലും ഹോട്ടലുകളിലും മറ്റും വില്‍പനയ്ക്ക് വച്ചിരിക്കുന്ന എണ്ണയില്‍ പൊരിച്ചെടുക്കുന്ന ഭക്ഷ്യസാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം. ജീവനക്കാര്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സമയം പാന്‍മസാല, മുറുക്കാന്‍, സിഗരറ്റ് മുതലായവ ഉപയോഗിക്കുവാന്‍ പാടില്ല.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള പൂര്‍ണ വിവരങ്ങള്‍ ഉള്ള ഫുഡ് പാക്കറ്റുകള്‍ മാത്രം ഉല്‍പാദിപ്പിക്കുകയും വിതരണം ചെയ്യുകയും വില്‍പന നടത്തുകയും ചെയ്യുക എന്നീ നിര്‍ദേശങ്ങളാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago