HOME
DETAILS
MAL
വരള്‍ച്ച നേരിടാന്‍ ചൈനയുടെ സാങ്കേതിക സഹായം
backup
June 19 2016 | 03:06 AM
മുംബൈ: മഹാരാഷ്ട്രയില്‍ അതിരൂക്ഷമായ വരള്‍ച്ചയെ നേരിടാന്‍ ചൈനീസ് സാങ്കേതിക സഹായം. കടുത്ത വരള്‍ച്ചയില്‍ സംസ്ഥാനത്തെ കര്‍ഷകരാണ് ഏറെ പ്രയാസം നേരിടുന്നത്. വരള്‍ച്ച ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ക്രിത്രിമ മഴ പെയ്യിക്കാനുള്ള സംവിധാനങ്ങളാണ് ചൈന ചെയ്യുന്നത്. മഴമേഘങ്ങള്‍ വിതയ്ക്കുകയെന്ന പരിപാടി 1958 മുതല്‍ ചൈന ഉപയോഗിച്ചു വരുന്ന സാങ്കേതിക വിദ്യയാണ്. മഹാരാഷ്ട്രയുടെ മറാത്ത്വാഡ മേഖലയില്‍ അടുത്ത വേനലിലെങ്കിലും മഴ പെയ്യിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കുക.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ഷെങ്കായിലെ വിദഗ്ധരും തമ്മില്‍ ഇക്കഴിഞ്ഞ മേയ് മാസത്തില്‍ നടന്നിട്ടുണ്ട്. ഇന്ത്യയിലെ കാലാവസ്ഥാ വിഭാഗത്തിന് ക്ലൗഡ് സീഡിങ്ങുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുമെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."