മുസ്ലിം വിരുദ്ധ ഡച്ച് നേതാവ് ഇസ്ലാം മതം സ്വീകരിച്ചു
ഹേഗ്: നെതര്‍ലെന്‍ഡിലെ മുസ്ലിം വിരുദ്ധ നേതാവും തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വൈല്ഡോഴ്സ് ഫ്രീഡം പാര്‍ട്ടി (പി.വി.വി) മുന്‍ എം.പിയുമായ ജെറാം വാന്‍ ക്ലവറന്‍ ഇസ്ലാം മതം സ്വീകരിച്ചു. ഇസ്ലാം വിരുദ്ധ പുസ്തകം എഴുതുന്നതിനിടെയാണ് തന്റെ മനസ് മാറിയതെന്ന് അദ്ദേഹം ഡച്ച് മാധ്യമമായ അല്ജമീന് ഡാഗ്ബ്ലാഡിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മതങ്ങളുമായി ബന്ധപ്പെട്ട് താന്‍ ദീര്‍ഘകാലമായി ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ്. തന്റെ മതപരിവര്‍ത്തനം സുഹൃത്തുക്കളെയും എതിരാളികളെയും അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26നാണ് മത പരിവര്‍ത്തനം നടത്തിയതെന്ന് ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല്പതുകാരനായ വന്‍ ക്ലവറന്‍ നെതര്‍ലെന്‍ഡില്‍ ഇസ്ലാം മതത്തിനെതിരേ ശക്തമായ പ്രചാരണം നടത്തിയിരുന്നു. പി.വി.വി പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ പാര്‍ലമെന്റില്‍ ബുര്‍ഖ, പള്ളികള്‍ എന്നിവ നിരോധിക്കണമെന്നും അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."