HOME
DETAILS
MAL
കൈയ്യില്‍ ഹോം ക്വാറന്റൈന് മുദ്ര; ദമ്പതികളെ ട്രെയിനില്‍ നിന്നും ഇറക്കിവിട്ടു
backup
March 21 2020 | 10:03 AM
ഡല്‍ഹി: നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിച്ച് ട്രെയിനില്‍ യാത്ര ചെയ്ത ദമ്പതികളെ സഹയാത്രികര്‍ ഇടപെട്ട് ഇറക്കിവിട്ടു. ശനിയാഴ്ച്ച രാവിലെ രാജധാനി ട്രെയിനിലാണ് സംഭവം.
ഡല്‍ഹി സ്വദേശികളായ ദമ്പതികളാണ് ബംഗളുരു സിറ്റി-ന്യൂഡല്‍ഹി രാജധാനി ട്രെയിനില്‍ യാത്രചെയ്യാനെത്തിയത്. ട്രെയിന്‍ തെലങ്കാനയിലെ കാസില്പേട്ടിലെത്തിയപ്പോഴാണ് സഹയാത്രികരിലൊരാള്‍ ദമ്പതികളില്‍ ഭര്‍ത്താവിന്റെ കൈയ്യില്‍ ക്വാറന്റൈന് മുദ്ര കണ്ടത്. കൊറോണ ബാധ സംശയിക്കുന്നവരുടെ കൈയ്യില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ് പതിക്കുന്ന മുദ്രയാണ് ഇത്.
ഉടന്‍തന്നെ സഹയാത്രികന് ടി.ടി.ഇയെ അറിയിക്കുകയും ചെയ്തു. കുറച്ചുനേരം ട്രെയിന്‍ തടഞ്ഞുവെച്ച ശേഷം ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റി. ശേഷം കോച്ച് പൂര്‍ണമായും ശുചീകരിച്ച ശേഷമാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."