HOME
DETAILS

സഊദിവല്‍ക്കരണം പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തൊഴില്‍ മന്ത്രി

  
backup
February 05 2019 | 19:02 PM

saudi5645656


#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദിയില്‍ സ്വകാര്യ മേഖലയില്‍ നടപ്പാക്കിയ സഊദിവല്‍ക്കരണ അനുപാതം കുറയ്ക്കാന്‍ വിവിധ മേഖലകളില്‍നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെന്നും വിവിധ മേഖലകളില്‍ നിജപ്പെടുത്തിയ സഊദിവല്‍ക്കരണ തോത് പുനഃപരിശോധിക്കുമെന്നും സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രി വ്യക്തമാക്കി. സഊദിവല്‍ക്കരണത്തില്‍ ഏര്‍പ്പെടുത്തിയ വിദേശ സ്വദേശ അനുപാതത്തില്‍ വ്യത്യസ്ത മേഖലകളിലുള്ള അനുപാതത്തിലെ പ്രതിസന്ധി തുടരുന്നതിനിടെയാണ് തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍ രാജ്ഹിയുടെ പ്രതികരണം.
നിലവില്‍ നൂറു ശതമാനം സഊദിവല്‍ക്കരണം നടപ്പിലാക്കിയ വിവിധ മേഖലകളില്‍ അന്‍പതു ശതമാനമാക്കി കുറയ്ക്കണമെന്ന ആവശ്യവുമായി സ്ഥാപന ഉടമകള്‍ രംഗത്തെത്തിയതില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഓരോ പ്രവര്‍ത്തന, തൊഴില്‍ മേഖലകള്‍ക്കും ബാധകമാക്കുന്ന പുതിയ സഊദി വല്‍ക്കരണ അനുപാതത്തില്‍ മാറ്റം വരുത്തിയേക്കാമെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും എല്ലാ മേഖലയിലും ഇത് സാധ്യമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ഥാപനങ്ങളിലെ സഊദി വല്‍ക്കരണ തോതില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന മന്ത്രിയുടെ പ്രസ്താവന ഏറെ പ്രതീക്ഷയോടെയാണ് വിദേശികള്‍ നോക്കിക്കാണുന്നത്.
രാജ്യത്തെ സ്വകാര്യ മേഖലയില്‍ മൊബൈല്‍ ഫോണ്‍ കടകള്‍,റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി ഏതാനും മേഖലകളില്‍ നൂറു ശതമാനം സഊദിവല്‍ക്കരണമാണ് നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ,അടുത്തിടെ സഊദിവല്‍ക്കരണം നടപ്പാക്കിയ പന്ത്രണ്ടു മേഖലകളില്‍ എഴുപത് ശതമാനവുമാണ് നടപ്പിലാക്കിയത്. നേരത്തെ നൂറു ശതമാനമാണ് ഇതിലും പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ശക്തമായ എതിര്‍പ്പുകളെത്തുടര്‍ന്ന് എഴുപതാക്കി കുറക്കുകയായിരുന്നു.
എന്നാല്‍, വിവിധ മേഖലകളില്‍ നിലവിലെ സഊദിവല്‍ക്കരണം സൃഷ്ടിടിച്ച പ്രതിസന്ധി മൂലം സ്ഥാപനങ്ങള്‍ വ്യാപകമായി പൂട്ടിപ്പോകുന്നത് പ്രാദേശിക വിപണിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതിനെ മറികടക്കാനായി സ്ഥാപനങ്ങള്‍ക്ക് സഹായധന പാക്കേജുകളും അടുത്തിടെ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  7 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  27 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago