ദേശീയപാതാ വികസനം: 60 ശതമാനം ഭൂമി ഏറ്റെടുത്താല്‍ ടെന്‍ഡര്‍ ആരംഭിക്കാമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 60 ശതമാനം ഭൂമി ഏറ്റെടുത്താല്‍തന്നെ കേരളത്തിനായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാമെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണഗതിയില്‍ 80 ശതമാനം ഭൂമി ഏറ്റെടുത്താലാണ് കേന്ദ്രം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാറുള്ളത്. റോഡ് വികസനത്തിന് പണം പ്രശ്‌നമല്ലെന്നു ഗഡ്കരി പറഞ്ഞതായും ഡല്‍ഹിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതിനു ജനങ്ങള്‍ക്കു സ്വീകാര്യമായ പാക്കേജുമായി വന്നാല്‍ കേന്ദ്രം പൂര്‍ണ പിന്തുണ നല്‍കും. ദേശീയപാത വികസിപ്പിക്കുമ്പോള്‍ റബറൈസ്ഡ് ടാറിങ് വേണമെന്ന ആവശ്യം കേരളം ഉന്നയിച്ചു. കോണ്‍ക്രീറ്റ് പാതകള്‍ ഒരുക്കുമ്പോഴും സ്പീഡ് ബ്രേക്കറുകള്‍ നിര്‍മിക്കുമ്പോഴും റബര്‍ ഉപയോഗിക്കുന്നതു സംബന്ധിച്ചു സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കനത്ത മഴയുള്ള കേരളത്തില്‍ അറ്റകുറ്റപ്പണിക്കായി കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം പരിഗണിക്കും. നാലു പാക്കേജായാകും പദ്ധതി നടപ്പാക്കുക. സി.എന്‍.പി പൈപ്പ്‌ലെന്‍ കാര്യവും ചര്‍ച്ച ചെയ്തതായും ഇക്കാര്യം വേഗത്തില്‍ നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ നാലു സ്ഥലങ്ങളില്‍ എയിംസ് അനുവദിക്കണമെന്ന് ആരോഗ്യമന്ത്രി ജെ.പി നദ്ദയെ കണ്ട് ആവശ്യപ്പെട്ടു. കോഴിക്കോട്, തിരുവനന്തപുരം നെട്ടുകാല്‍തേരി, കോട്ടയം മെഡിക്കല്‍ കോളജ് പരിസരം, എറണാകുളം എച്ച്.എം.ടി ഭൂമി എന്നിവിടങ്ങളിലാണ് എയിംസ് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് പരിശോധിക്കാന്‍ കേന്ദ്രസംഘത്തെ അയയ്ക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ സൂപ്പര്‍ സ്‌പെഷാലിറ്റി മെഡിക്കല്‍ കോളജുകളാക്കി മാറ്റുന്നതിനു സഹായം തേടി. പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയാല്‍ മലബാര്‍ കാന്‍സര്‍ സെന്ററിനു സഹായം നല്‍കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. പ്രവാസി പുനരധിവാസ പദ്ധതിക്കു സഹായം നല്‍കാനുള്ള വിഭവം തന്റെ വകുപ്പില്‍ ഇല്ലെന്നു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ധനകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."