രോഗികളെ ചികിത്സിച്ച ഡോ.ഷിറിന്‍ റൂഹാനിയെ കൊണ്ടു പോയതും കൊറോണെ തന്നെ; രോഗം സ്ഥിരീകരിച്ച ശേഷവും അവര്‍ ശരീരത്തില്‍ ഡ്രിപ്പ് കയറ്റി ആശുപത്രിയിലെത്തി
മരണത്തെ മുഖാമുഖം കാണുമ്പോഴും സേനവ സന്നദ്ധത കാണിച്ച ഒരു ഡോക്ടറുടെ മരണവാര്‍ത്ത ഇറാന്‍ നഗരം കേട്ടത് ഞെട്ടലോടെയാണ്. ഇറാനിലെ ടെഹ്‌റാനില്‍ പക്ദഷ്ത് ഷൊഹാദ ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യനായിരുന്നു കൊവിഡ്-19 ബാധിച്ച് മരിച്ച ഡോ.ഷിറിന്‍ റൂഹാനി. ലോക രാജ്യങ്ങളില്‍ കൊവിഡ്-19 പടര്‍ന്നു കയറുന്ന സാഹചര്യത്തില്‍ ഇറാനിലെ സ്ഥിതി അത്യന്തം വഷളാകുമ്പോള്‍ സ്വയം അവശത മറന്ന് മരണം വരെ സേവനത്തില്‍ മുഴുകിയ ഡോക്ടറുടെ ലക്ഷ്യം കൊവിഡിനെ പ്രതിരോധിക്കുക എന്നത് മാത്രമായിരുന്നു.
കൊവിഡ്-19 ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രി സംവിധാനങ്ങളുടെ പരിമിതിയും തനിക്ക് പകരം ജോലിയില്‍ പ്രവേശിക്കാന്‍ ആളില്ലാത്തതും ഡോക്ടറെ പൊരുതാന്‍ പ്രേരിപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് കൊവിഡ് സ്ഥിരീകരിച്ചതിനുശേഷവും അവര്‍ ശരീരത്തില്‍ ഡ്രിപ്പ് കയറ്റി സേവനത്തില്‍ മരണം വരെയും തുടര്‍ന്നത്.
രണ്ടും മൂന്നും ഷിഫ്റ്റുകള്‍ അടുപ്പിച്ച് ചെയ്ത എത്രയോ ദിനരാത്രങ്ങള്‍ക്കൊടുവില്‍ ആകെ ക്ഷീണിച്ച്, തളര്‍ന്ന് അവസ്ഥയില്‍ ആയിരുന്നിട്ടും ഒരിക്കല്‍ പോലും താന്‍ ഡ്യൂട്ടിക്ക് വരില്ല എന്നുമാത്രം ഷിറീന്‍ പറഞ്ഞില്ല. പിറ്റേ ദിവസം ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നതും ആ ഡ്രിപ്പുകള്‍ വരിഞ്ഞുമുറുക്കിയ കൈകളോടെയാണ്. അങ്ങേയറ്റം ക്ഷീണിച്ച അവസ്ഥയിലും ഡോക്ടര്‍ കൊവിഡ്-19 ബാധിതരെ പരിചരിച്ചു. ക്ഷീണിച്ച് വീട്ടില്‍ കിടക്കുമ്പോള്‍ കയ്യില്‍ പിടിപ്പിച്ച കാനുലയിലൂടെ അവരുടെ ദേഹത്തേക്ക് ഐവി സലൈന്‍ ഡ്രിപ്പ് കയറിക്കൊണ്ടിരുന്നത് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
പത്തു ദിവസം മുന്‍പാണ് ഡോ.ഷിറിനും കൊവിഡ്-19 ബാധ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പെട്ടന്നുതന്നെ സഹപ്രവര്‍ത്തകര്‍ ടെഹ്‌റാനിലെ മാസിഹ് ഡനേഷ്‌വാരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഒരു പക്ഷേ മരണത്തിന് കീഴടങ്ങുമ്പോഴും ആ ഡോക്ടര്‍ ആകുലപ്പെട്ടത് തന്റെ രോഗികളുടെ ആരോഗ്യത്തെ കുറിച്ചാവണം.
കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായ ഇറാനില്‍ വിശ്രമമില്ലാതെയും സുരക്ഷിതത്വമില്ലാതെയും ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ള നൂറോളം മെഡിക്കല്‍ സറ്റാഫാണ് ഇതിനകം കൊറോണ വൈറസ് ഏറ്റ് മരണത്തിന് കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."