പ്രവാസമണ്ണില്‍ പുതുചരിത്രം സൃഷ്ടിച്ച് മാര്‍പാപ്പ മടങ്ങി
#ആഷിര്‍ മതിലകം
അബൂദബി: പ്രവാസമണ്ണില്‍ പുതുചരിത്രം സൃഷ്ടിച്ച് ആഗോള കത്തോലിക്ക സഭാ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലേക്ക് മടങ്ങി. യു.എ.ഇയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒന്നര ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുത്ത ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ച ശേഷമാണ് മാര്‍പാപ്പ മടങ്ങിയത്. അബൂദബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലാണ് എറ്റവും വലിയ ദിവ്യബലി നടന്നത്.
യു.എ.ഇ സമയം രാവിലെ 10.15 ന് ആരംഭിച്ച ദിവ്യബലി ഉച്ചയ്ക്ക് 12ന് സമാപിച്ചു. വിശ്വാസികള്‍ക്ക് പുറമെ ബിഷപ്പുമാര്‍, മത നേതാക്കള്‍, വൈദികര്‍, കന്യാസ്ത്രീകള്‍,ഗായകര്‍, അല്‍ത്താര കുട്ടികള്‍ എന്നിവരുടെ സംഘവും ദിവ്യബലിക്കുണ്ടായിരുന്നു. മലയാളികള്‍ അടക്കം നിരവധി ക്രൈസ്തവ വിശ്വാസികളാണ് ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തിയത്. ഇന്നലെ രാത്രി മുതല്‍ തന്നെ അബൂദബി സ്‌പോര്‍ട്‌സ് സിറ്റിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു.
അന്‍പതിനായിരത്തോളം ആളുകളെ കൊണ്ട് നിറയുന്ന സ്‌പോര്‍ട്‌സ് സിറ്റി മാര്‍പാപ്പ എത്തുന്നതിന് മുമ്പേ നിറഞ്ഞ് കവിഞ്ഞിരുന്നു. സ്റ്റേഡിയത്തിന് പുറത്തും വലിയ സ്‌ക്രീനുകള്‍ക്കും മുന്നിലുമായി പതിനായിരങ്ങള്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു.
മതസൗഹാര്‍ദത്തിന്റെയും ലോകസമാധാനത്തിന്റെ പുതിയൊരു ഉണര്‍ത്തലുമാവുകയാണ് മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."