HOME
DETAILS
MAL
സപ്ലൈക്കോ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ അവശ്യാനുസരണം ലഭിക്കും:സിഎംഡി
backup
March 21 2020 | 11:03 AM
കോഴിക്കോട്: സപ്ലൈക്കോയുടെ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ ആവശ്യാനുസരണം സംഭരിച്ചിട്ടുണ്ടെന്നും കൊവിഡ് 19യുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിച്ചിട്ടുള്ള ശുചിത്വ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് തിരക്ക് ഒഴിവാക്കി ഭക്ഷ്യവസ്തുക്കള്‍ വാങ്ങണമെന്നും സി.എം.ഡി പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു.
അതേസമയം ജനതാകര്‍ഫ്യൂ ജനജാഗ്രതാ ദിനമായി ആചരിക്കുന്നതിനാല്‍ ഞായറാഴ്ച വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതല്ല. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സമയം ക്രമം പാലിച്ച് വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും സി എംഡി അറിയിച്ചു. ഭക്ഷ്യവസ്തുക്കള്‍ എല്ലാവര്ക്കും കൃത്യമായി ലഭിക്കുന്ന വിധത്തിലാണ് എല്ലാ വിതരണ കേന്ദ്രങ്ങളിലും ക്രമീകരിച്ചിട്ടുള്ളതാണെന്നുംഅദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."