വനിതാ ഫൈറ്റര്‍മാര്‍ പുറത്തിറങ്ങി
ന്യൂഡല്‍ഹി: ഇന്ത്യയുടെ യുദ്ധ വിമാനങ്ങള്‍ പറത്താന്‍ ഇനി മൂന്ന് അംഗനമാര്‍.പൈലറ്റുമാരുടെ ആദ്യവനിതാ ബാച്ച് പാസിങ് ഔട്ട് പരേഡ് നടന്നു. എയര്‍ഫോര്‍സ് അക്കാദമിയിലെ മാസങ്ങള്‍ നീണ്ട തീവ്രപരിശീലനങ്ങള്‍ക്ക് ശേഷമാണ് മൂന്ന് വനിതകള്‍ ചരിത്രം കുറിച്ചത്. ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ ഇന്നലെ രാവിലെ നടന്ന വ്യോമസേനയുടെ സംയുക്ത പാസിങ് ഔട്ട് പരേഡിലാണ് ഫ്‌ളൈറ്റ് കേഡറ്റുകളായ ഭാവന കാന്ത്, ആവണി ചതുര്‍വേദി, മോഹന സിങ് എന്നിവരടങ്ങിയ ആദ്യ വനിത ബാച്ച് പുറത്തിറങ്ങിയത്. 150 മണിക്കൂര്‍ വിമാനം പറത്തല്‍ പൂര്‍ത്തിയാക്കിയാണ് മൂവരും എത്തിയത്.
1991 മുതല്‍ ഇന്ത്യന്‍ വ്യോമ സേനയില്‍ വനിതാ പൈലറ്റുമാര്‍ ഹെലികോപ്റ്ററുകളും ചരക്കു വിമാനങ്ങളും പറത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണ് യുദ്ധ വിമാനങ്ങള്‍ പറത്താന്‍ വനിതകളെത്തുന്നത്. വനിതകള്‍ എന്ന നിലയില്‍ പ്രത്യേകമായ ഒരു പരിഗണനയും ലഭിക്കാതെ പരിശീലനത്തിന്റെ എല്ലാ മേഖലയിലും കഴിവു തെളിയിച്ചാണ് മൂവരും പുറത്തിറങ്ങുന്നതെന്ന് എയര്‍ ചീഫ് അരൂപ് രാഹ പറഞ്ഞു.
അത്യാധുനിക വിമാനങ്ങള്‍ കൂടി പറപ്പിക്കാനുള്ള കൂടുതല്‍ പരിശീലനം മൂവരും ഇനി നേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."