പന്ത്രണ്ടിലധികം കൊറോണ ബാധിതര്‍ ട്രെയിനില്‍ സഞ്ചരിച്ചിട്ടുണ്ട്: യാത്രകള്‍ മാറ്റിവയ്ക്കണമെന്ന് റെയില്‍വേ
ന്യൂഡല്‍ഹി: കൊറോണ ബാധിച്ച പന്ത്രണ്ടിലധികം പേര്‍ ട്രെയിനില്‍ സഞ്ചരിച്ചവരാണെന്നും സുരക്ഷാ കരുതലിന്റെ ഭാഗമായി യാത്രകള്‍ ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ച് റെയില്‍വേ. മാര്‍ച്ച് 13നും 16നും ഇടയില്‍ സഞ്ചരിച്ചവരാണ് ഇവരെല്ലാം. വൈറസുമായി സമ്പര്‍ക്ക സാധ്യതയുള്ളതിനാല്‍ യാത്ര ഒഴിവാക്കണമെന്നും റെയില്‍വേ നിര്‍ദേശിച്ചു.
ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 287 ആയി ഉയര്‍ന്നതോടെയാണ് റെയില്‍വേയും നിയന്ത്രണം കടുപ്പിച്ചത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ്- 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 52 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗബാധയുണ്ടായത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ നടക്കുന്ന ഞായറാഴ്ച ട്രെയിനുകള്‍ ഓടില്ല. കേരളത്തിലെ അടക്കം നിരവധി ട്രെയിനുകള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. അതിര്‍ത്തി കടന്നെത്തുന്ന ട്രെയിനുകള്‍ കര്‍ശന പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."