കൊവിഡ് 19: കേരള പോലീസിന്റെ വീഡിയോ അറബ് ലോകത്തും തരംഗം
റിയാദ്: കൊവിഡ് 19 പ്രതിരോധം ശക്തമാക്കാൻ ബോധവൽക്കരണം നടത്തുന്ന കേരള പോലീസിന്റെ പുതിയ വീഡിയോ അറബ് ലോകത്തും വൈറലായി. അറബ് ലോകത്തെ പ്രമുഖ ചാനലുകൾ ഈ വീഡിയോ വാർത്തയിൽ ഉൾപ്പെടുത്തി വീഡിയോ കാണിച്ചതോടെ അറബ് ലോകത്ത് ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. വൈറസ് ബാധിക്കാതിരിക്കാനുള്ള മുൻകരുതലായി 'ബ്രേക്ക് ദ ചെയിൻ' കാമ്പയിനിൽ കൈകൾ എങ്ങനെ കഴുകണമെന്ന് വിവരിക്കുന്ന കേരള പോലീസ് വീഡിയോ ആണ് തരംഗമായത്.
പ്രമുഖ അറബ് വാർത്താചാനലായ അൽഅറബിയ ഈ വിഡിയോ വാർത്തയിൽ ഉൾപ്പെടുത്തി പ്രദർശിപ്പിച്ചതോടെയാണ് പ്രേക്ഷകർ ഏറ്റെടുത്ത് തരംഗമാക്കി മാറ്റുകയായിരുന്നു. ജനങ്ങളെ ബോധവൽക്കരിക്കാനായി വ്യത്യസ്തമായ രീതിയിൽ ഏറെ ആകർഷണീയമായി പുറത്തിറക്കിയ വിഡിയോയെ ചാനൽ വാർത്തയിൽ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഈയിടെ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന മലയാള സിനിമയിലെ ‘കളക്കാത്ത സംഗനമേരം’ എന്ന ഗാനത്തിനനുസരിച്ച് പൊലീസുകാർ ചുവടുവച്ച് കൈകഴുകുന്നതായി അഭിനയിച്ച് കാണിക്കുന്ന വീഡിയോ പുറത്തിറക്കിയപ്പോൾ തന്നെ കേരളത്തിലും ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതാണിപ്പോൾ അൽ അറബിയ ചാനൽ വളരെ പ്രാധാന്യമുള്ള വാർത്താക്കി മാറ്റിയത്.
ഏറെ ആകർഷണീയമായ വാർത്ത പുറത്തിറക്കിയ ഉടൻ തന്നെ ഇത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അൽഅറബിയ യൂട്യൂബ് ചാനലിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പതിനായിരക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. ഇറാം അറബ് ന്യൂസും ഈ വാർത്ത അവരുടെ യുടൂബിൽ ഇത് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അറബികളടക്കം നിരവധി പേർ ഇത് ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്.
https://youtu.be/XqTHsYpSXPk
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."