ട്രായ് നിര്‍ദേശം വിനയാകും; ടി.വി ബില്ല് 25 ശതമാനം വര്‍ധിക്കും
ന്യൂഡല്‍ഹി: പുതിയ താരിഫ് നിശ്ചയിച്ച് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ തീരുമാനം ചാനലുകള്‍ക്കുനേട്ടമുണ്ടാക്കാന്‍ സഹായകമെന്ന് ടെലിവിഷന്‍ റേറ്റിങ് ഏജന്‍സിയായ ക്രിസില്‍. ഇക്കഴിഞ്ഞ ഒന്നാം തിയതി മുതലാണ് ട്രായ് പുതിയ താരിഫ് നിശ്ചയിച്ചത്. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുക്കുകയും അതിനു മാത്രം പണം നല്‍കുകയും ചെയ്താല്‍ മതിയെന്നാണു പുതിയ സംവിധാനം. എന്നാല്‍ ഈ സംവിധാനം വന്നതോടെ പലതും പേചാനലുകളായി മാറുകയും ഉയര്‍ന്ന വില നല്‍കേണ്ട സാഹചര്യവുമാണുണ്ടായത്. ട്രായിയുടെ നിര്‍ദേശം ചാനലുകള്‍ക്കാണു ഗുണമായതെന്നാണ് ക്രിസില്‍ പറയുന്നത്.
ട്രായ് നിര്‍ദേശത്തെ തുടര്‍ന്ന് നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി, ചാനലുകളുടെ പണം തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിരക്ക് ഓരോ ചാനലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ മാസവും ചാനലുകള്‍ക്കുള്ള തുക നേരത്തെയുള്ളതിനെക്കാള്‍ ഉയരുന്നുണ്ട്. സുതാര്യത, ഏകീകൃത സ്വഭാവം, സ്വതന്ത്രമായി ഏത് ചാനലും തിരഞ്ഞെടുക്കാനുള്ള സൗകര്യം എന്നിവ മുന്‍നിര്‍ത്തിയാണ് ട്രായ് പുതിയ താരിഫ് നിരക്കും സംവിധാനവും പ്രഖ്യാപിച്ചത്.
പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസ ടി.വി ബില്‍ നേരത്തെയുള്ളതിനെക്കാള്‍ കൂടുതലാണു പുതിയ പരിഷ്‌കരണം വഴിയുണ്ടായിരിക്കുന്നതെന്ന് ക്രിസില്‍ പറഞ്ഞു. നിലവിലുള്ള പ്രതിമാസ തുകയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 230 മുതല്‍ 240 വരെയുള്ള ബില്ലില്‍ 25 ശതമാനം വര്‍ധനവാണു പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിരിക്കുന്നത്.
പ്രതിമാസം ഒരു ഉപഭോക്താവ് 300 രൂപ ബില്ല് അടക്കേണ്ടി വരും. ഇതു തന്നെ നേരത്തെ 10 ചാനലുകള്‍ കിട്ടിയിരുന്ന സ്ഥാനത്ത് അഞ്ചായി ചുരുങ്ങുകയും ചെയ്യുമെന്നും ക്രിസില്‍ സീനിയര്‍ ഡയരക്ടര്‍ സച്ചിന്‍ ഗുപ്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."