കൊവിഡ്-19: ഖത്തറില്‍ വിവിധ മാര്‍ക്കറ്റുകള്‍ താല്‍ക്കാലികമായി അടച്ചു
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാര്‍ക്കറ്റുകള്‍ താല്‍ക്കാലികമായി അടച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. നോവല്‍ കൊറോണ വൈറസ്(കോവിഡ്19) വ്യാപനം ചെറുക്കുന്നതിനുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണ് മാര്‍ക്കറ്റുകള്‍ അടച്ചത്.
നജ്മയിലെ അല്ഹരാജ് മാര്‍ക്കറ്റിനു പുറമെ അല്‍ഗരാഫ മാര്‍ക്കറ്റ്, അല്‍അലി മാര്‍ക്കറ്റ്, ഖമീസ്, ജുമാ മാര്‍ക്കറ്റുകള്‍ എന്നിവയും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഈ സൂഖുകളിലെ ഭക്ഷ്യവസ്തുക്കളും മെഡിക്കല്‍ സാമഗ്രികളും വില്‍ക്കുന്ന ഷോപ്പുകള്‍ പ്രവര്‍ത്തിക്കും.
ചരക്കുകളുടെ വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാന്‍ മന്ത്രാലയം എല്ലാ സര്‍ക്കാര്‍ അതോറിറ്റികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അടിസ്ഥാന ഉത്പന്നങ്ങളുടെ തന്ത്രപരമായ സ്റ്റോക്ക് രാജ്യത്തുണ്ട്. വരും കാലയളവില്‍ ഖത്തറിനാവശ്യമായ ഉത്പന്നങ്ങളുടെ ഉത്പാദനത്തിനായി കൂടുതല്‍ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."