HOME
DETAILS

'ഇതുവരെ നേരം വെളുക്കാത്തവരുണ്ട് ': ജനങ്ങള്‍ ഇനിയെങ്കിലും ജാഗ്രത പാലിക്കണം, അല്ലാത്ത പക്ഷം നിരോധനാജ്ഞ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

  
backup
March 21 2020 | 14:03 PM

covid-minister-statement-in-current-situation

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 52 ആയ സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. ആള്‍ക്കൂട്ടങ്ങള്‍ കൂടുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

53,013 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 228 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം സമൂഹവ്യാപനത്തിന്റെ സാഹചര്യമല്ല നിലവില്‍ ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് ഇന്ന് രോഗം സ്ഥിരീകരിച്ചവരാരും ദുബായില്‍ നിന്നെത്തിയ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ബന്ധം പുലര്‍ത്തിയവരല്ല.

ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പാലിക്കണം. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിച്ച് ഉത്സവവും ആരാധനയും നടത്തിയതിന് 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പൊലിസിന് ഇടപെടാന്‍ നിര്‍ദേശം നല്‍കി. കൂടാതെ അവശ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചു. ഗതാഗതം ഉറപ്പാക്കാനുള്ള കമ്മിറ്റിക്ക് ഗതാഗത സെക്രട്ടറിയും നേതൃത്വം നല്‍കും. കടകള്‍ അടയ്‌ക്കേണ്ട സാഹചര്യമോ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവോ സംസ്ഥാനത്ത് ഇല്ല.

അതേ സമയം അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ബസുകളില്‍ ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം.

ചെറിയ യാത്രകള്‍ക്ക് തടസമില്ല. ഇത്തരം നിയന്ത്രണങ്ങള്‍ക്കിടിയിലും പലരും നിരുത്തരവാദമായി പെരുമാറുന്നു. ഇതിന് ഉദാഹരണമാണ് കാസര്‍കോട് സ്വദേശി നല്‍കുന്നതെന്നും അത്തരക്കാര്‍ക്കെതിരേ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാളെ പതിവുപോലെ വാര്‍ത്താ സമ്മേളനമുണ്ടാകില്ല. ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായാണ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  11 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  11 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  11 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  11 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  11 days ago