എടിഎം മെഷീൻ ബോംബാക്രമണത്തിലൂടെ തകർത്തു14 ലക്ഷം റിയാല്‍ കവര്‍ന്ന കേസിലെ അഞ്ചു പേർ പിടിയിൽ
ജിദ്ദ: സഊദിയിലെ റിയാദിലെ നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഒരു ബാങ്കിന്റെ ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനില്‍ നിന്ന് ബോംബാക്രമണത്തിലൂടെ 14 ലക്ഷം റിയാല്‍ കവര്‍ന്ന കേസില്‍ ഉള്‍പ്പെട്ട പ്രതികളെ തിരിച്ചറിയുകയും ഏതാനും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തായി പൊലീസ് അറിയിച്ചു.
സഊദിയിലുള്ള പ്രതികളില്‍ 5 പേരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന് പുറത്തേക്ക് രക്ഷപ്പെട്ട 6 പേരെ പിടികൂടുവാനുള്ള ശ്രമം നടത്തിവരികയാണ്.
അല്‍-ജസീറ ബാങ്കിന്റെ എടിഎം തകര്‍ത്താണ് പണം കൊള്ളയടിച്ചതെന്ന് റിയാദ് മേഖല പോലീസ് വക്താവ് ഷാക്കിര്‍ അല്‍-തുവൈജിരി പറഞ്ഞു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട 11 പ്രതികളില്‍ 4 പേര്‍ ഈജിപ്ഷ്യന്‍ പൗരന്മാരാണ്.ഈജിപ്തുകാരില്‍ ഒരാള്‍ മോഷ്ടിച്ച പണത്തില്‍നിന്നും അരലക്ഷം റിയാലുമായാണ് രാജ്യം വിട്ടത്. 4 ബള്‍ഗേറിയക്കാര്‍, റഷ്യക്കാരന്‍, മോള്‍ഡോവന്‍ പൗരന്‍ എന്നിവരും സംഭവത്തിലെ പ്രതികളാണ്. കുറ്റവാളികളില്‍ ഒരാള്‍ തൊട്ടടുത്ത അറബ് രാജ്യത്തെ പൗരനും മറ്റൊരാള്‍ യെമനിയുമാണ്.
കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന 5 പേരെ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളും വാഹനങ്ങളുമടക്കമാണ് അറസ്റ്റുചെയ്തിട്ടുള്ളത്. മോഷ്ടിച്ച തുകയില്‍നിന്നും എഴ് ലക്ഷം റിയാലും ഇവരില്‍നിന്നും കണ്ടെടുക്കുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."