HOME
DETAILS

സഊദിയിൽ ഇന്ത്യക്കാരില്‍ ആര്‍ക്കും ഇത് വരെ അസുഖം സ്ഥിരീകരിച്ചിട്ടില്ല. 

  
backup
March 21 2020 | 17:03 PM

saudi-corona

 

 
ജിദ്ദ: സഊദിയിൽ പുതുതായി 48 കൊറോണ രോഗികളെ കൂടി കണ്ടെത്തി. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 392 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ ആബിദിൽ അലിയാണ് ഇക്കാര്യം അറിയിച്ചത്. 
അതേ സമയം എട്ടു രോഗികൾ ശനിയാഴ്ച സുഖം പ്രാപിച്ചതായും അദ്ദേഹം പറഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് രേഗം ഭേദമായവരുടെ എണ്ണം പതിനാറായി
 
സമ്പര്‍ക്കത്തിലൂടെയാണ് ഇന്നുള്ള കേസുകളില്‍ ഭൂരിഭാഗവും സ്ഥിരീകരിച്ചത് എന്നതിനാല്‍ കൂടുത ജാഗ്രത പാലിക്കാനും പരമാവധി വീടുകളില്‍ കഴിയാനും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസ് ബാധയുള്ളവര്‍ വിവാഹം, മരണാനന്തര ചടങ്ങ്, സല്‍ക്കാരം എന്നിവയില്‍ പങ്കെടുത്തിരുന്നു. ഈ പട്ടികയിലുള്ളവരും അസുഖം സ്ഥിരീകരിച്ചവരിലുണ്ട് എന്നതിനാല്‍ കൂടുതല്‍ ജാഗ്രത പൊതുജനം പുലര്‍ത്തേണ്ടി വരും.
ഇന്നലെ രാത്രി മാത്രം 70 കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് സഊദിയില്‍ തിരിച്ചെത്തിയ സ്വദേശികളും ഇക്കൂട്ടത്തിലുണ്ട്. ഇന്നലെ 49 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത് റിയാദിലാണ്. വ്യാഴാഴ്ച 36 പേര്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഇതില്‍ 21 കേസുകള്‍ റിയാദിലായിരുന്നു. റിയാദിലും ദമ്മാമിലും നൂറിലധികം കോവിഡ് 19 കേസുകളുണ്ടെന്നതാണ് നിലവിലെ സാഹചര്യം. മക്കയില്‍ അന്പതിധികം കേസുകളുണ്ട്.
 
രോഗവും കൊറോണ വൈറസും പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പാക്കുമെന്ന്ദി സഊ ആരോഗ്യ മന്ത്രാലയ ഔദ്യോഗിക വക്താവ് മുഹമ്മദ് അല്‍ അബ്ദുല്ലൈലി അറിയിച്ചു. 
അതിനിടെ നിലവില്‍ കേസുകള്‍ സ്ഥിരീകരിച്ച രീതിയും ഓരോ മേഖലയിലേയും സാഹചര്യവും മന്ത്രാലയം നല്‍കിയ വിവരങ്ങള്‍ പ്രകാരം ഇങ്ങിനെ. രാജ്യത്ത് 2020 മാര്‍ച്ച് 21 വരെയുള്ള അവസാന കണക്ക് പ്രകാരമുള്ള 392 കേസുകളില്‍ ഭൂരിഭാഗവും വിദേശത്ത് നിന്നെത്തിയവരാണ് എന്നതാണ് ഒന്നാമത്തെ വസ്തുത. ഇതില്‍ തന്നെ വിമാന യാത്രകള്‍ റദ്ദാക്കുന്ന അവസാന ദിനങ്ങളിലും, റദ്ദാക്കിയ ശേഷം വിദേശത്തു നിന്നും ഒഴിപ്പിച്ച സഊദികളിലുമാണ് കൂടുതല്‍ അസുഖവും സ്ഥിരീകരിച്ചത്. ഇതില്‍ രോഗലക്ഷണങ്ങള്‍ കണ്ടവരെ വിമാനത്താവളത്തില്‍ നിന്നും നേരിട്ട് നിരീക്ഷണത്തിലേക്ക് മാറ്റി.
എന്നാല്‍ ഇന്നത്തോടെ സ്ഥിതിമാറി.സമ്പര്‍ക്കത്തിലുള്ളവര്‍ക്കാണ് ശനിയാഴ്ച കൂടുതല്‍ കേസ് സ്ഥിരീകരിച്ചത്. രാജ്യത്ത് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ അഥവാ സ്വയം തടവിലിരിക്കല്‍ പദ്ധതി വിദേശത്ത് നിന്നും എത്തിയവര്‍‌ക്ക് ബാധകമാണ്. വിമാനത്താവളത്തില്‍ നിന്നും സംശയമുള്ളവരെ നേരിട്ട് ഹോട്ടലുകളിലേക്കാണ് മാറ്റുന്നത്. വീടുകളില്‍ നിര്‍ത്തിയാല്‍ പുറത്തിറങ്ങാനുള്ള സാധ്യതയുള്ളത് കൊണ്ടാണ് ഈ നടപടി. റിയാദില്‍ മാത്രം 13 ഹോട്ടലുകള്‍ ഇത്തരത്തില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. 14 ദിവസത്തിനേ ശേഷം ഇവിടെ നിന്നും തിരിച്ചയക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ മേധാവി ഡോ.മുഹമ്മദ് അല്‍ തുവൈജിരി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഹോട്ടലുകളില്‍ നിന്നും അസുഖം സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കുന്നു. ഹോട്ടലുകളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ അണുമുക്ത നടപടി പൂര്‍ത്തിയാക്കുന്നുണ്ട്. വിദേശത്ത് നിന്നും ഒഴിപ്പിക്കുന്ന സഊദികളാണ് ഐസൊലേഷനില്‍ ഭൂരിഭാഗവും
 
 (2020 മാര്‍ച്ച് 20) കണക്ക് പ്രകാരം ആകെയുള്ള 274 കേസുകളില്‍ 99 പേരായിരുന്നു വിദേശികള്‍. ഇതില്‍ 50 പേര്‍ മക്കയിലാണ്. മക്കയിലുള്ള 50 പേരില്‍ 48 പേരും ഈജിപ്ഷ്യരാണ്. മക്കയില്‍ ഒരു ബംഗ്ലാദേശിയും തുര്‍ക്കി സ്വദേശിയുമുണ്ട്. 48 ഈജിപ്ഷ്യരില്‍ 47 പേര്‍ക്ക് അസുഖം വന്നത് ഒരാളില്‍ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വിവരങ്ങളിലുണ്ട്. ബാക്കിയുള്ള വിദേശികളില്‍ പത്തില്‍ താഴെ പേര്‍ റിയാദിലാണ്. റിയാദില്‍ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. ഈ യുഎസ് പൌരന്മാര്‍ തുടക്കം മുതല്‍ തന്നെ ഐസിയുവിലായിരുന്നു. ജിദ്ദയിലും തുര്‍ക്കി സ്വദേശികളടക്കം വിദേശികള്‍ ചികിത്സയിലുണ്ട്. സഊദിയിലെ 99 ശതമാനം കേസുകളും ഐസൊലേഷനില്‍ വെച്ചാണ് അസുഖം സ്ഥിരീകിച്ചത്. ദമ്മാമിലാണ് ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നുമെത്തിയ ബാക്കിയുള്ള വിദേശികള്‍. ഖതീഫിലാണ് ഏറ്റവും കൂടുതല്‍ ഉള്ളത്. രാജ്യത്ത് കോവിഡ് 19 ആദ്യം സ്ഥിരീകരിച്ചതും പടര്‍ന്നതും ഇവിടെയാണ്. നൂറിലേറെ കേസുകള്‍ കിഴക്കന്‍ പ്രവിശ്യയിലുണ്ട്. ദഹ്റാന്‍, ദമ്മാം, ഖോബാര്‍ എന്നിവിടങ്ങളിലും അവസാന ദിവസങ്ങളില്‍ വിദേശത്ത് നിന്നെത്തിയ സ്വദേശികള്‍ക്ക് ഐസൊലേഷനിലിരിക്കെ അസുഖം സ്ഥിരീകരിച്ചു. അതേ സമയം പുറത്തിറങ്ങുന്നത് കിഴക്കന്‍ പ്രവിശ്യയില്‍ ഇതര പ്രവിശ്യകളെ അപേക്ഷിച്ച് കര്‍ശനമായി സുരക്ഷാ വിഭാഗം നിയന്ത്രിക്കുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെ അസുഖം പടര്‍ന്ന മേഖലയാണ് ഖതീഫ്. ഈ മേഖല പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ സ്ഥിരീകരിച്ച കേസുകളില്‍ സവിശേഷം സാഹചര്യം രാജ്യത്തുണ്ട്. വിവാഹം, മരണാനന്തര ചടങ്ങ്, സല്‍ക്കാരങ്ങള്‍‌ എന്നിവയില്‍ പങ്കെടുത്ത സഊദികള്‍ക്ക് അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ പട്ടിക തയ്യാറാക്കി ആളുകളെ ഐസൊലേഷനിലേക്ക് മാറ്റിക്കഴിഞ്ഞു. രാജ്യത്തെ മിക്ക പ്രവിശ്യകളിലേക്കും ഓരോ കേസെങ്കിലും എത്തുന്നു എന്നതാണ് നിലവിലെ സാഹചര്യം. പ്രതിരോധത്തിന് പരമാവധി മുന്‍കൈ ഇക്കാര്യത്തില്‍ വ്യക്തികള്‍ എടുക്കണം. ഒരു കാരണവശാലും കൈകള്‍ പിടിച്ച് സലാം പറയരുതെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് പറയുന്നത് ഈ സാഹചര്യത്തിലാണ്. ബാച്ചിലര്‍ ഫ്ലാറ്റുകളിലടക്കം ഗുരുതര സാഹചര്യമുള്ള മേഖലകളിലൊക്കെ പരിശോധന നടക്കുന്നുണ്ട്. വന്‍തുക പിഴയും ഈടാക്കുന്നുണ്ട്. റൂമുകളില്‍ പരമാവധി വ‍ൃത്തി പാലിക്കണം. കൈകളില്‍ സ്റ്റെറിലൈസര്‍ ഓരോ തവണയും പുറത്ത് പോകുന്പോഴും വരുന്പോഴും പുരട്ടണം. ബാച്ചിലര്‍ ഫ്ലാറ്റുകളില്‍ ഓരോരുത്തരും അവരവരുടെ റൂമുകളില്‍ കഴിയുക 
 
എന്നിവയാണ് ഈ ഘട്ടത്തില്‍ ചെയ്യാനുള്ളത്. ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. കടകളില്‍ പ്രവേശിക്കുമ്പോള്‍ സ്റ്റെറിലൈസേഷന്‍ സംവിധാനം ഇല്ലാതിരിക്കുന്നത് നിലവില്‍ നിയമ ലംഘനമാണ്. അനിവാര്യമായും തുറക്കേണ്ട അഞ്ഞൂറിലെ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി കഴിഞ്ഞു. രാജ്യത്തെ ഷോപ്പിങ് കോപ്ലക്സുകള്‍ മുനിസിപ്പിലാറ്റികള്‍ കഴുകി വൃത്തിയാക്കുന്നു. ഇത്ര സമഗ്രമായി മന്ത്രാലയം കാര്യങ്ങള്‍ നടപ്പാക്കുമ്പോഴും സ്ഥാപനങ്ങള്‍ അത് പാലിക്കുന്നില്ലെന്ന് കണ്ടാല്‍ നടപടിയുണ്ടാകും. അതിനിടെ ഇന്ത്യക്കാരില്‍ ആര്‍ക്കും ഇത് വരെ അസുഖം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ തിരിച്ചു വന്ന സൌദികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അവസാന ഘട്ടത്തില്‍ വിമാനത്തില്‍ വന്ന മലയാളികളടക്കം നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഇതുവരെയുള്ള ഫലങ്ങളെല്ലാം നെഗറ്റീവാണ്. ആരോഗ്യ കാര്യത്തില്‍ സംശയം തോന്നിയാലുടനെ ആരോഗ്യ മന്ത്രാലയത്തിന്റെ 937 എന്ന നന്പറില്‍ ബന്ധപ്പെട്ടാല്‍ ആംബുലന്‍സ് സഹായത്തിനെത്തും. 
അതേ സമയം വ്യാപാര വാണിജ്യ യാത്രാ മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ വരും ദിനങ്ങള്‍ പദ്ധതികള്‍ ഒന്നൊന്നായി വരുമെന്ന് മന്ത്രാലയങ്ങള്‍ വൃത്തങ്ങൾ അറിയിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  9 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  9 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  9 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  9 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  9 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  9 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  9 days ago