കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയെക്കാള്‍ അഞ്ച് ശതമാനം കൂടുതല്‍
തിരുവനന്തപുരം: ദേശീയ ശരാശരിയെക്കാള്‍ അഞ്ച് ശതമാനം കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മയെന്ന് കണക്കുകള്‍.
കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് മന്ത്രാലയത്തിന്റെ 2015-16ലെ അഞ്ചാം വാര്‍ഷിക തൊഴില്‍- തൊഴിലില്ലായ്മ സര്‍വേ അനുസരിച്ച് പ്രധാന സംസ്ഥാനങ്ങളുടെ ഇടയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത് കേരളത്തിലാണ് (12.5 ശതമാനം).
സിക്കിം, ത്രിപുര, ഹിമാചല്‍ പ്രദേശ് എന്നീ ചെറിയ സംസ്ഥാനങ്ങള്‍ മാത്രമാണ് കേരളത്തെക്കാള്‍ ഇക്കാര്യത്തില്‍ മുന്നിലുള്ളതെന്നും സംസ്ഥാന ആസൂത്ര ബോര്‍ഡിന്റെ 2018ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ളത് ഗുജറാത്തിലാണെന്നും(0.9) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോക്കൗട്ട് മൂലം സംസ്ഥാനത്ത് നഷ്ടപ്പെടുന്ന തൊഴില്‍ ദിനങ്ങളുടെ എണ്ണത്തിലും വര്‍ധനയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യന്‍ ശരാശരിയുടെ ഇരട്ടിയോളമാണ് കേരളത്തിലെ തൊഴിലില്ലായ്മയെന്നും സാമ്പത്തിക അവലോകനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."