ലൈസന്‍സില്ലാതെ കച്ചവടം നടത്തിയാല്‍ ഇനി തടവും പിഴയും
തിരുവനന്തപുരം: ലൈസന്‍സില്ലാതെ കച്ചവടം നടത്തിയാല്‍ ഇനി അഴിയെണ്ണും. കച്ചവടക്കാര്‍ നിര്‍ബന്ധമായും ലൈസന്‍സ് നേടുകയും അത് സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. ലൈസന്‍സില്ലാതെയുള്ള കച്ചവടംഅഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കുന്ന കുറ്റമാണ്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ വിഭാഗം കച്ചവടക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇന്നലെ ഉത്തരവിറക്കി.
കൃത്രിമ നിറങ്ങള്‍ അനുവദിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളില്‍ നിയമവിധേയമായ അളവില്‍ മാത്രം ചേര്‍ക്കുക. അജിനോമോട്ടോ ചേര്‍ത്താല്‍ അവ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ത്തിരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ജ്യൂസ് നിര്‍മിച്ച് വില്‍പന നടത്തുന്നവര്‍ സുരക്ഷിതമായ ജലം ഉപയോഗിച്ച് ഉണ്ടാക്കിയ ഐസും കേടാകാത്ത പഴവര്‍ഗങ്ങളും ഉപയോഗിക്കണം. യൂസ് ബൈ ഡേറ്റ് കഴിഞ്ഞ പാല്‍ വില്‍ക്കുവാനോ മില്‍ക്ക്‌ഷെയ്ക്ക് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുവാനോ പാടില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിനായി സ്ഥാപനത്തില്‍ അടപ്പുള്ള വേസ്റ്റ്ബിന്‍ സ്ഥാപിക്കണം. ഭക്ഷ്യസാധനങ്ങള്‍ പൊതിയാന്‍ പത്രങ്ങള്‍ ഉപയോഗിക്കരുത്. പ്രിന്റ് ഇല്ലാത്ത പേപ്പറോ വാഴയിലയോ ഉപയോഗിക്കണം. തട്ടുകടകളിലും വഴിയോരക്കടകളിലും ഹോട്ടലുകളിലും മറ്റും വില്‍പനയ്ക്ക് വച്ചിരിക്കുന്ന എണ്ണയില്‍ പൊരിച്ചെടുക്കുന്ന ഭക്ഷ്യസാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം. ജീവനക്കാര്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സമയം പാന്‍മസാല, മുറുക്കാന്‍, സിഗരറ്റ് മുതലായവ ഉപയോഗിക്കുവാന്‍ പാടില്ല.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള പൂര്‍ണ വിവരങ്ങള്‍ ഉള്ള ഫുഡ് പാക്കറ്റുകള്‍ മാത്രം ഉല്‍പാദിപ്പിക്കുകയും വിതരണം ചെയ്യുകയും വില്‍പന നടത്തുകയും ചെയ്യുക എന്നീ നിര്‍ദേശങ്ങളാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."