കുവൈത്തിലും കര്‍ഫ്യൂ; വൈകുന്നേരം അഞ്ചു മുതല്‍ പുലര്‍ച്ചെ നാലു വരെ, ലംഘിച്ചാല്‍ കടുത്ത നടപടി
കുവൈത്ത് സിറ്റി: കൊവിഡ്-19നെ നേരിടാന്‍ കുവൈത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചു. 11 മണിക്കൂര്‍ കര്‍ഫ്യു ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലാക്കുന്നതിന് കുവൈത്ത് മന്ത്രിസഭയുടെ അടിയന്തിര യോഗം തീരുമാനിച്ചു.
വൈകീട്ട് അഞ്ചുമുതല്‍ പുലര്‍ച്ചെ നാല് വരെയാണ് കര്‍ഫ്യൂ. ഈ സമയത്ത് പുറത്തിറങ്ങാന്‍ പാടില്ല. കര്‍ഫ്യൂ നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും 10000 ദീനാര്‍ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് പറഞ്ഞു. കൂടാതെ മാര്‍ച്ച് 26 വരെ അടച്ചിട്ടിരിക്കുന്ന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ രണ്ടാഴ്ച കൂടി അടച്ചിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ രാജ്യവ്യാപക കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് ജനങ്ങള്‍ പുറത്ത് ഇറങ്ങിനടക്കുന്നത് തുടര്‍ന്നതാണ് കര്‍ശന നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചത്.
കര്‍ഫ്യൂ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പൊലിസും സൈന്യവും നിരത്തിലിറങ്ങും. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ സേന സജ്ജമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയും ഇന്ന് കര്‍ഫ്യൂ ആചരിക്കുകയാണ്. രാവിലെ ഏഴിന് ആരംഭിച്ച കര്‍ഫ്യൂ 14 മണിക്കൂര്‍ നീണ്ട് നില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."