ജനകീയ റോഡ് നിര്‍മാണം: വാട്‌സ്ആപ് കൂട്ടായ്മക്ക് അഭിനന്ദന പ്രവാഹം
നാദാപുരം: ചെറുമോത്ത് ദി ട്രൂത്ത് വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ 16.5 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിര്‍മാണത്തിനു നേതൃത്വം നല്‍കിയവര്‍ക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ അഭിനന്ദനപ്രവാഹം. പി.കെ സുബൈര്‍ ചെയര്‍മാനും കോറോത്ത് അഹ്മദ് ഹാജി കണ്‍വീനറുമായാണു റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. പ്രളയാനന്തരം പൂര്‍ണമായും തകര്‍ന്ന റോഡ് നിര്‍മിക്കുന്നതിന് അധികൃതരെ സമീപിച്ചെങ്കിലും ആവശ്യമായ ഫണ്ടില്ലെന്നു പറഞ്ഞ് അവഗണിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് നാട്ടുകാര്‍ തന്നെ രംഗത്തുവന്നത്.
എം.എല്‍.എക്കും വകുപ്പുമന്ത്രിക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിവേദനം നല്‍കിയെങ്കിലും അതും ഫലം കണ്ടില്ല.
കുനിയില്‍ ലിയാഖത്തലി ഹാജിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ദിട്രൂത്ത് വാട്‌സ് ആപ്പ് കൂട്ടായ്മായിലൂടെയാണു റോഡ് നിര്‍മാണത്തിനു ഫണ്ട് സ്വരൂപിച്ചത്. ഈ റോഡ് 400 മീറ്റര്‍ കൂടി ഉപയോഗയോഗ്യമാക്കേണ്ടതുണ്ടെന്നും അധികൃതര്‍ അനാസ്ഥ വെടിയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."