HOME
DETAILS
MAL
ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാന്‍ മതേതര ശക്തികള്‍ ഒരുമിക്കണം: രവീന്ദ്ര ദാസ്
backup
February 06 2019 | 05:02 AM
കോഴിക്കോട്: ബി.ജെ.പി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനാധിപത്യ മതേതര ശക്തികള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര്. രവീന്ദ്രദാസ്.
യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഡി.സി.സി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി.പി നൗഷിര്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷ്, ക്രിസ്റ്റല്‍, എം.പി ആദം മുല്‍സി, വിദ്യ ബാലകൃഷ്ണന്, ധനീഷ് ലാല്‍, ജെയ്സല്‍ അത്തോളി, സി.വി ജിതേഷ്, രമ്യാ ഹരിദാസ്, പ്രസാദ് അമ്പലക്കോത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."