ലോറി പാര്‍ക്കിങ്ങിനു ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന്
കോഴിക്കോട്: ലോറി പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് ലോറി ട്രാന്‍സ്പോര്‍ട്ട് ഏജന്‍സീസ് യൂനിയന്‍ വിളിച്ചുചേര്‍ത്ത കോഴിക്കോട്ടെ വലിയങ്ങാടി, മേക്കര എന്നിവിടങ്ങളിലെ കച്ചവടക്കാരുടെയും വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളുടെയും യോഗം ലോറി ട്രാന്‍സ്പോര്‍ട്ട് ഏജന്‍സീസ് യൂനിയന്‍ ഓഫിസില്‍ ചേര്‍ന്നു. യൂനിയന്‍ പ്രസിഡന്റ് വി. വേണുഗോപാലന്‍ അധ്യക്ഷനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ. സേതുമാധവന്, സെക്രട്ടറി കെ.പി അബ്ദുല്‍ റസാഖ്, കൊമേഴ്സ്യല്‍ എംപ്ലോയിസ് യൂനിയന്‍ ഏരിയാ സെക്രട്ടറി പി. സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സൗത്ത് ബീച്ച് റോഡിലെ ലോറി പാര്‍ക്കിങ് തുടരാനും കോര്‍പറേഷനും ജില്ലാ ഭരണകൂടവും മതിയായ സൗകര്യങ്ങളോടെ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി തന്നാല്‍ അങ്ങോട്ടു മാറുന്ന കാര്യം ചര്‍ച്ച ചെയ്യാനും യോഗത്തില്‍ ധാരണയായി.
ഈ കാര്യത്തില്‍ അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഇല്ലെങ്കില്‍ മേല്‍സംഘടനകളുടെ നേതൃത്വത്തില്‍ കൂട്ടായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."