'മുന്‍കരുതലുകളെ ജീവിതത്തിന്റെ ഭാഗമാക്കൂ...ഉത്തരവാദിത്വമുള്ള പൗരന്മാരാകൂ'- ആഹ്വാനവുമായി പ്രിയങ്ക
ന്യൂഡല്‍ഹി: രാജ്യത്ത് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19നെ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകഴികുന്ന തന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രിയങ്കാ കൊവിഡ് 19നെ ചെറുത്ത് നില്ക്കാന് സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ ആവശ്യകതയെക്കുറിച്ച് പറയുന്നത്.
'നിങ്ങള്‍ ചെറുതാണെങ്കിലും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടോ? നിങ്ങളുടെ മുന്‍കരുതലുകള്‍ കൊവിഡിനെതിരായ പോരാട്ടത്തെ ശക്തമാക്കും'' അവര്‍ പറയുന്നു.
'ഉത്തരവാദിത്വമുള്ള പൗരന്മാരെ പോലെ മുന്തലുകള് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കൂ. ഇതേ കുറിച്ചുള്ള അറിവുകള്‍ പ്രചരിപ്പിക്കൂ'- അവര്‍ കുറിച്ചു.
ഇടയ്ക്കിടെ കൈകഴുകിക്കൊണ്ടിരിക്കുക, തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക തുടങ്ങിയ സന്ദേശങ്ങളും പ്രിയങ്ക ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നു.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആളുകളെ പിന്തുടരാന് നിര്‍ദ്ദേശിച്ചപ്രകാരമുള്ള കൈകഴുകല്‍ രീതിയാണ് പ്രിയങ്ക അവതരിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."