HOME
DETAILS
MAL
കടുത്ത നടപടി സ്വീകരിക്കും: മന്ത്രി കടകംപള്ളി
backup
March 22 2020 | 04:03 AM
തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കാതെ ആരാധനാലായങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് അപലപനീയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ്, പേരൂര്‍ക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങള്‍, വെള്ളായണി ദേവി ക്ഷേത്രം തുടങ്ങിയിടങ്ങളില്‍ വലിയ ആള്‍കൂട്ടവും നൂറു കണക്കിന് ഭവന സന്ദര്‍ശനവുമാണ് കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്. ഗുരുതരമായ വീഴ്ച കണക്കിലെടുത്ത് ഇതിന് നേതൃത്വം കൊടുത്തവര്‍ക്ക് എതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
ജനങ്ങളുടെ ജീവനെയും ആരോഗ്യത്തെയും അപകടപ്പെടുത്തുന്ന ഇത്തരത്തിലുള്ള നീക്കങ്ങള്‍ അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ ആളുകള്‍ അടുത്തിടപഴകുന്ന തരത്തില്‍ തടിച്ചു കൂടുന്ന സാഹചര്യം നിര്‍ബന്ധമായും ഒഴിവാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചു ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."