HOME
DETAILS
MAL
നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍
backup
February 06 2019 | 05:02 AM
കോഴിക്കോട്: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയില്‍. നടക്കാവ് ആറാം ഗേറ്റിനു സമീപം സെയ്ദ് ഹൗസില്‍ ഷമീമി (19) നെയാണ് കസബ പൊലിസ് അറസ്റ്റ് ചെയ്തത്.
ശ്രീകണ്ഠേശ്വര ക്ഷേത്രം റോഡിലെ സ്നേഹ ഹോംസ്റ്റേയിലെ മുറിയില്‍നിന്ന് അസ്യൂസ് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഞായറാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം.
എസ്.ഐമാരായ വി. സിജിത്ത്, ബാലകൃഷ്ണന്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ പി.കെ മഹേഷ് ബാബു, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സജേഷ്, ബിനില്‍കുമാര്‍, സജീവന് എന്നിവരടങ്ങിയ അന്വേഷണ സംഘം മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇന്നലെ രാവിലെയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയില്‍നിന്ന് കളവുമുതല്‍ കണ്ടെടുത്തു. പ്രതിക്കെതിരേ അഞ്ചു കളവുകേസുകള്‍ നിലവിലുണ്ട്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."