മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് മലാപറമ്പില്‍ ഇന്ന് ബഹുജന കണ്വന്ഷന്
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തോട് സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നുവെന്നാരോപിച്ച് വീണ്ടും പ്രക്ഷോഭം.
ചരിത്രകാരന് എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ ഇന്നു മലാപറമ്പില്‍ ബഹുജന കണ്വന്ഷന് നടക്കും. റോഡ് വികസനത്തിനു നിലവിലെ ബജറ്റില്‍ ഫണ്ട് അനുവദിക്കാത്തതാണ് സമരസമിതിയെ പ്രകോപിപ്പിച്ചത്.
ഈ മാസം 11ന് കലക്ടറേറ്റിന് മുന്നില്‍ കൂട്ടഉപവാസം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്നു വൈകിട്ട് ആറിനു മലാപറമ്പ് ഹൗസിങ് കോളനി പരിസരത്ത് കണ്വന്ഷന് സംഘടിപ്പിക്കുന്നത്. ഡോ. എം.ജി.എസ് നാരായണന്റെ അധ്യക്ഷതയില്‍ നടക്കുന്ന കണ്വന്ഷന് കവി പി.കെ ഗോപി ഉദ്ഘാടനം ചെയ്യും.
കോര്പറേഷന് കൗണ്‍സിലര്‍മാരും റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കളും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
റോഡ് വികസനത്തിനായി നേരത്തെ 114 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഈ തുക സ്വകാര്യവ്യക്തികളുടെ ഭൂമിയേറ്റെടുക്കുന്നതിനും സര്‍ക്കാര്‍ ഭൂമിക്ക് മതില്കെട്ടുന്നതിനുമായി ചെലവായി. നിലവില്‍ 150 കോടി രൂപയെങ്കിലും ഈ പ്രവൃത്തിക്കു വേണ്ടി അനുവദിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."