HOME
DETAILS
MAL
ഡല്‍ഹി വംശഹത്യാ ഇരകള്‍ക്ക് മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്
backup
March 22 2020 | 04:03 AM
ന്യൂഡല്‍ഹി: കൊവിഡ്-19 പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വംശഹത്യക്ക് ഇരയായവര്‍ക്കായി മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
കൊറോണ പ്രോട്ടോക്കോള്‍ പാലിക്കുന്നതായിരിക്കണം ക്യാംപുകള്‍. അതോടൊപ്പം നിലവിലുള്ള ക്യാംപുകളിലെ സൗകര്യങ്ങള്‍ ഇതിതനുസൃതമായി വര്‍ദ്ധിക്കിപ്പണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
എല്ലാ ക്യാംപുകളിലും ആംബുലന്‍സ്, ഫയര്‍ എഞ്ചിന്‍ സേവനങ്ങള്‍ ലഭ്യമാക്കണമെന്നും ബെഡുകളും ശുചിമുറികളും കൂടുതല്‍ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു.
ശുചീകരണത്തിനും സാനിറ്റൈസേഷനും പ്രത്യേക സൗകര്യങ്ങളൊരുക്കണം. സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷനല്‍കണമെന്നും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോടും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനോടുമായി സിദ്ധാര്‍ഥ് മൃദുല്‍, തല്‍വന്ത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു.
ഇക്കാര്യമാവശ്യപ്പെട്ട് ഡല്‍ഹിയിലെ പൊതുപ്രവര്‍ത്തകനായ മുജ്തബ ഫാറൂഖ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."