റോഡ് സുരക്ഷാ നിയമങ്ങള്‍ കണ്ടു പഠിക്കാം...
മാനന്തവാടി: വിദ്യാര്‍ഥികള്‍ക്ക് ട്രാഫിക് നിയമങ്ങള്‍ പഠിക്കാനും അറിയാനും മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ട്രാഫിക് പാര്‍ക്ക് സന്ദര്‍ശിക്കാം. റോഡില്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും റോഡ് സുരക്ഷയെ കുറിച്ചും അവബോധം നല്‍കുന്നതിനായുള്ള ജില്ലയിലെ ആദ്യത്തെ ട്രാഫിക് പാര്‍ക്കാണ് സ്‌കൂളില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. ട്രാഫിക് ആന്‍ഡ് റോഡ് സെഫ്റ്റി മാനേജ്‌മെന്റ് അനുവദിച്ച 33 ലക്ഷം രൂപ ഉപയോഗിച്ചാണ് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ട്രാഫിക് നിയമങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി ട്രാഫിക് പാര്‍ക്ക് ഒരുക്കുന്നത്. കെല്‍ട്രോണിനാണ് നിര്‍മാണ ചുമതല. സംസ്ഥാനത്ത് കണ്ണൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് സര്‍ക്കാര്‍ ട്രാഫിക് പാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. ട്രാഫിക് സിഗ്നലുകള്‍, ദിശ സുചക ബോര്‍ഡുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, വളവുകള്‍, സ്‌കൂള്‍ പരിസരം, ഹമ്പുകള്‍ തുടങ്ങി വാഹനയാത്രക്കാര്‍ക്ക് ആവശ്യമായി വരുന്ന എല്ലാ ബോര്‍ഡുകളും പാര്‍ക്കില്‍ സ്ഥാപിക്കും. ബോധവല്‍ക്കരണ ക്ലാസുകള്‍ക്കായുള്ള മുറിയില്‍ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും. കൂടാതെ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്‌കുളിന്റെ മതിലില്‍ ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള സന്ദേശങ്ങള്‍ നല്‍കുന്നതിനുള്ള കാര്‍ട്ടൂണുകളും വരക്കും. പാര്‍ക്കില്‍ നിര്‍മിച്ചിട്ടുള്ള മനോഹരമായ പുല്‍തകിടിയില്‍ മൃഗങ്ങളുടെ ശില്‍പ്പങ്ങളാണ് നിര്‍മിക്കുന്നത്. പാര്‍ക്കിന്റെ ഔദോഗികമായ ഉദ്ഘാടനം ഫെബ്രുവരി രണ്ടാം വാരത്തോടെ നടത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ട്രാഫിക് നിയമങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ സഹായകരമായ വിവരങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ കഴിയുന്ന തരത്തിലാണ് പാര്‍ക്ക് ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."