HOME
DETAILS

കൊവിഡിനും കൊടിയ ചൂടിനുമിടെ ചെറു മഴയ്ക്ക് സാധ്യത

  
backup
March 22, 2020 | 5:01 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%81%e0%b4%ae%e0%b4%bf

 

കോഴിക്കോട്: കൊവിഡ് ഭീതിക്കിടെ കടുത്ത വേനലില്‍ ചെറുമഴകള്‍. തൃശൂര്‍, എറണാകുളം, ആലപ്പുഴ കോട്ടയം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
കൊല്ലം , തിരുവനന്തപുരം ജില്ലകളിലും ഒന്നോ രണ്ടോ പ്രദേശങ്ങളില്‍ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. പാലക്കാട് ജില്ല തൃശൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും മഴ സാധ്യതയുണ്ട്.
കണ്ണൂര്‍ ഒഴികെയുള്ള മറ്റു ജില്ലകളിലും മഴസാധ്യതകളുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ ബുധനാഴ്ച വരെ ചെറുമഴകള്‍ക്ക് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച വരെ ചെറുമഴകള്‍ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടുന്ന മലബാര്‍ മേഖലയില്‍ മഴക്കുറവും ഉഷ്ണം കൂടിയ അവസ്ഥയും തുടരുകയാണ്. സമുദ്രനിരപ്പില്‍നിന്നു രണ്ടായിരം മീറ്റര്‍ ഉയരത്തിലുള്ള പശ്ചിമഘട്ടമേഖലയായ വയനാട്ടിലെ മഴക്കുറവ് ഇത്തവണയും കര്‍ഷകരെ ഉള്‍പ്പെടെ പ്രയാസത്തിലാക്കിയിരിക്കയാണ്. പൊതുവേ തണുപ്പ് കാലാവസ്ഥയുള്ള വയനാട്ടില്‍ പകല്‍ സമയത്ത് ഉഷ്ണം 36 ഡിഗ്രി സെള്‍ഷ്യസ് വരെ എത്തിയിരിക്കുകയാണ്. രാത്രി താപനില 16ല്‍നിന്ന് 20 വരെയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  a month ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  a month ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  a month ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  a month ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  a month ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  a month ago
No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  a month ago
No Image

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

qatar
  •  a month ago
No Image

മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് 'പുത്തൻ' എന്ന പേരിൽ വിൽപന; ഇൻഡോറിൽ വൻ മാഫിയ സംഘം പിടിയിൽ

National
  •  a month ago