ലോഡ്ജില്‍ പണംവച്ച് ചീട്ടുകളി: 20 പേര്‍ പിടിയില്‍
പന്തല്ലൂര്‍: പന്തല്ലൂരിലെ ലോഡ്ജില്‍ പണംവെച്ച് ചീട്ട് കളിച്ച 20പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയില്‍ നിരോധിച്ച കേഷിനോ റോയല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചീട്ടുകളി നടന്നു വരുന്നതായി ജില്ലാ പൊലിസ് സൂപ്രണ്ട് ഷണ്‍മുഖപ്രിയക്ക് രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ദേവാല പൊലിസിന് നല്‍കിയ ഉത്തരവ് പ്രകാരം എസ്.ഐ സ്റ്റീഫന്റെ നേതൃത്യത്തില്‍ പൊലിസ് സംഘം ലോഡ്ജില്‍ റെയ്ഡ് നടത്തിയപ്പോഴാണ് സംഘം പിടിയിലായത്. ലോഡ്ജിലെ ജീവനക്കാരായ സാനു, ഗണപതിയപ്പന്‍, ഓവാലിയിലെ കമലദാസന്‍, ശ്രീധരന്‍, പാക്കണയിലെ സൈദലവി, ദേവാലയിലെ ഹംസ, അബൂബക്കര്‍, ഉപ്പട്ടിയിലെ മുത്തുരാജ്, പുളിയംപാറയിലെ രാധാകൃഷ്ണന്‍, പത്താം നമ്പറിലെ ചന്ദ്രന്‍, പന്തല്ലൂരിലെ സുരേഷ്‌കുമാര്‍, അവനാശിയിലെ യോഗേശ്വരന്‍, ഉസൈന്‍, യൂസഫ്, കബീര്‍, കരുണാകരന്‍, മാരന്‍, ഇന്ദിരന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 99110 രൂപയും ചൂതാട്ടത്തിന് ഉപയോഗിച്ച സാമഗ്രികളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഊട്ടിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് ചൂതാടിയ എട്ടുപേരെ പിടികൂടുകയും അവരില്‍ നിന്ന് 1.17 ലക്ഷം രൂപ, രണ്ട് കംപ്യൂട്ടറുകള്‍, എട്ട് മൊബൈല്‍ ഫോണുകള്‍, രണ്ട് കാര്‍ എന്നിവ പിടിച്ചെടുത്തിരുന്നു. സിക്കിം, ഗോവ സംസ്ഥാനങ്ങളില്‍ രഹസ്യമായി നടന്നുവരുന്ന ചൂതാട്ടം തമിഴ്‌നാട്ടിലേക്കും വ്യാപിച്ചതായാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."