സഊദി ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം; കഴിഞ്ഞ മാസം മാത്രം വിറ്റഴിഞ്ഞത് നാല് ബില്യണ്‍ റിയാല്‍ ഓഹരികള്‍
റിയാദ്: സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഫലമായി സഊദി സാമ്പത്തിക രംഗത്ത് ശക്തമായ മുന്നേറ്റം. സാമ്പത്തിക ഓഹരി വിപണിയില്‍ മാത്രം ശതകോടികളുടെ ഓഹരികളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ ഒരൊറ്റ മാസം മാത്രം ഓഹരി വിപണിയില്‍ വിറ്റഴിഞ്ഞത് 4 ബില്ല്യണ്‍ റിയാല്‍ റിയാലിന്റെ ഓഹരികളാണെന്നു സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഹരി വിപണി സ്ഥാപിച്ചതിനു ശേഷം രാജ്യം ദര്‍ശിച്ച ഏറ്റവും വലിയ നേട്ടമാണിത്. സഊദി മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു നടന്ന വിവാദത്തിനിടെ നിക്ഷേപകര്‍ അല്‍പം മാറി നിന്നിരുന്നെങ്കിലും ഇപ്പോള്‍ ശക്തമായി തിരിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം വന്‍കിട പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിനായി ആഗോള കമ്പനികള്‍ സഊദിയില്‍ നിക്ഷേപ സാധ്യതയറിയിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഇതാണ് സഊദി ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയത്. രണ്ടു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ആഗോള നിക്ഷേപ സംഗമവും കഴിഞ്ഞ മാസം പ്രഖ്യാപിച്ച ലോകോത്തര വികസന പദ്ധതികളും സഊദിയെ സാമ്പത്തികമായി ഏറെ മുന്നോട്ട് നയിക്കുകയാണ്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച വികസന പദ്ധതികളോടെയാണ് ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം ഉണ്ടാക്കിയത്. കഴിഞ്ഞ മാസം മാത്രം വിറ്റുപോയത് ഒരു ബില്യണ്‍ ഡോളറിന്റെ ഓഹരിയാണ്. ഈ വര്‍ഷം വികസന ഓഹരി വില്‍പന രംഗത്തും സഊദി വന്‍ നേട്ടമുണ്ടാക്കുമെന്നും കണക്കുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."