HOME
DETAILS

മലപ്പുറത്ത് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം: തെരഞ്ഞെടുപ്പ് ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

  
backup
February 06 2019 | 06:02 AM

keralam-evm-issue-malappuram-06-02-2019

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തി മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളില്‍ ഫലം അട്ടിമറിച്ചെന്ന ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. അന്വേഷണം നടത്താന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കിയതായി ടിക്കാറാം മീണ അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 505ാം വകുപ്പനുസരിച്ച് അന്വേഷണം നടത്തുക.

സമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്നതും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പാണ് 505. മൂന്നുവര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

മുസ്ഫിര്‍ കാരക്കുന്ന് എന്നയാളാണു ഫെയ്‌സ്ബുക് പോസ്റ്റ് വഴി ആരോപണം ഉന്നയിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഒരു മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയും പരാജയപ്പെട്ടത് തിരുവനന്തപുരത്തെ ഐ.ടി കമ്പനിയുടെ സാങ്കേതിക സഹായത്തോടെ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയതുകൊണ്ടാണെന്നായിരുന്നു ആരോപണം. തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മിഷന്‍ ആവശ്യപ്പെട്ടാല്‍ അവ നല്‍കുമെന്നും ഫെയ്‌സ്ബുക് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. കൃത്രിമം നടത്താന്‍ അഞ്ച് കോടി രൂപ വീതമാണ് ഓരോ സ്ഥാനാര്‍ഥിയും കമ്പനിക്കു നല്‍കിയതെന്നും ആരോപണമുണ്ട്.

അതേസമയം, ആരോപണം തെറ്റെന്നു തെളിഞ്ഞാല്‍ ഉന്നയിച്ചയാള്‍ക്കെതിരെ ശിക്ഷാനടപടിയുണ്ടാവും.

കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മലപ്പുറം ജില്ലയില്‍ മല്‍സരിച്ചു ജയിച്ചത് സി.പി.എം സ്ഥാനാര്‍ഥികളാണ്. സിപിഎമ്മിനു നാല് എം.എല്‍.എമാരാണു മലപ്പുറം ജില്ലയിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  6 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  42 minutes ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago