HOME
DETAILS

ചേലേമ്പ്രയിലെ ജലനിധി പദ്ധതി; ലഭിച്ചിരുന്ന വെള്ളവും മുടങ്ങി

  
backup
February 06 2019 | 06:02 AM

%e0%b4%9a%e0%b5%87%e0%b4%b2%e0%b5%87%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%a6-2

ചേലേമ്പ്ര; പഞ്ചായത്തിലെ ജലനിധിയുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട പരീക്ഷണ പമ്പിങ് ആരംഭിച്ചപ്പോള്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡ് പുല്ലിപ്പറമ്പ് നിവാസികള്‍ക്കുള്‍പ്പടെ നിരവധി ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്ന വെള്ളവും ഇല്ലാതായെന്ന് പരാതി. കൂടുതല്‍ ഭാഗത്തേക്ക് വെള്ളം എത്തിക്കുന്നതിനായി കിന്‍ഫ്രയില്‍ 150 എം.എം പൈപ്പ് മാറ്റി 300 എം.എം സ്ഥാപിച്ച് പുനര്‍ നിര്‍മാണ പ്രവൃത്തി നടത്തിയ ശേഷമാണ് ലഭിച്ചിരുന്ന വെള്ളവും ഇല്ലാതായതെന്നാണ് ഗുണഭോക്താക്കള്‍ പറഞ്ഞു. എന്നാല്‍ വെള്ളം ലഭിക്കാത്തതിന് ഈ പൈപ്പ് മാറ്റി സ്ഥാപിക്കലുമായി യാതൊരു ബന്ധവും ഉണ്ടാകാനിടയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ജലനിധിയുട ആദ്യ പരീക്ഷണ പമ്പിങ്ങില്‍ തന്നെ വിവിധയിടങ്ങളില്‍ പൈപ്പ് പൊട്ടലും വാള്‍വുകളുടെ തകരാറുകളും കാരണം ചോര്‍ച്ച പതിവായത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇതിനിടെ പ്രവൃത്തി നടത്തിയതിന്റെ കുടിശ്ശിക ലഭിക്കുന്നില്ലെന്നാരോപിച്ച് കരാറുകാര്‍ പ്രവൃത്തി നിര്‍ത്തിവച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഭരണസമിതിയുടെ നേതൃത്വത്തില്‍ ജലനിധി ജില്ലാ ഡയരക്ടറുടെ സാനിധ്യത്തില്‍ മലപ്പുറത്ത് കരാറുകാരനുമായും സ്‌കീം ലെവല്‍ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രവൃത്തി പുനരാരംഭിച്ചത്.
എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കും ദൂര പ്രദേശങ്ങളിലേക്കും കൃത്യമായ രീതിയില്‍ വെള്ളം എത്താത്ത സാഹചര്യമാണ് നിലവിലുള്ളത്. 3,008 കുടുംബങ്ങളാണ് പദ്ധതിയിലുള്ളത്. പണം അടച്ച് നാല് വര്‍ഷം പിന്നിട്ടിട്ടും പണമടച്ചവര്‍ക്കെല്ലാം വെള്ളം നല്‍കാന്‍ അധികൃതര്‍ക്കായിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയിലെ അപാകതകള്‍ പരിശോധിക്കുന്നതിനായി ജലനിധി ടെക്‌നിക്കല്‍ വിഭാഗം ഡയരക്ടര്‍ ആര്‍. സജിത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യാഗസ്ഥ സംഘം ഇന്നലെ പരിശോധനക്കെത്തിയിരുന്നു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അസീസ് പാറയില്‍, ജലനിധി സഹായ സംഘചടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.
വെള്ളം ലഭിക്കാത്ത സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ കൈകൊള്ളുമെന്ന് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘം ഗുണഭോക്താക്കളെ അറിയിച്ചു. 10 കോടി ചെലവിലുള്ള ചേലേമ്പ്ര ജലനിധി പദ്ധതി വരുന്ന 20ന് കമ്മിഷന്‍ ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  19 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  26 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  41 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  3 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 hours ago