കൊവിഡ് ഭീതിക്കിടയിലും ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം
സിയോള്‍: ലോകം കൊവിഡ് ഭീതിയില്‍ ജാഗ്രതയും വന്‍ നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ പുതിയ മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. കഴിഞ്ഞ ദിവസം ഉത്തരകൊറിയ രണ്ടു ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായാണ് വിവരം. പെനിന്‍സുലയിലെ സമുദ്രത്തിലായിരുന്നു ഈ പരീക്ഷണമെന്ന് ദക്ഷിണ കൊറിയയാണ് വ്യക്തമാക്കിയത്.
മേഖലയിലെ സംഘര്‍ഷ സമാനമായ അന്തരീക്ഷം ഇല്ലാതാക്കുന്നതിനു ചര്‍ച്ചയ്ക്കു തയാറാകണമെന്ന അമേരിക്കയും ചൈനയുമടക്കമുള്ള ലോകരാജ്യങ്ങളുടെ അഭ്യര്‍ഥനകള്‍ക്കിടയിലാണ് വീണ്ടും ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നത്.ലോകത്ത് കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും ഉത്തരകൊറിയയില്‍നിന്നുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ദക്ഷിണ കൊറിയയിലും അയല്‍ രാജ്യങ്ങളിലും ഒട്ടേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും തങ്ങളുടെ രാജ്യത്തെ അവസ്ഥ ഉത്തരകൊറിയ പുറത്തുവിട്ടിട്ടില്ല. കൊവിഡ് ബാധിച്ചവരെ ഇവിടെ വെടിവച്ചുകൊല്ലുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."