കൈകൊട്ടിയാല്‍ പ്രശ്‌നം തീരില്ല; പ്രധാനമന്ത്രിക്കെതിരേ രാഹുല്‍
ന്യൂഡല്‍ഹി: കൊവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യത്ത് ഇന്നു ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പാത്രത്തില്‍ മുട്ടി ശബ്ദമുണ്ടാക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. കൈകൊട്ടിയാല്‍ രാജ്യത്തെ ദിവസവേതനക്കാരുടെയും സാധാരണക്കാരുടെയും പ്രശ്‌നം തീരില്ലെന്നു പറഞ്ഞ അദ്ദേഹം, കൊവിഡിനെ നേരിടാന്‍ സാമ്പത്തിക പാക്കേജടക്കം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കൊവിഡ് തകര്‍ക്കും. അതുവരെ നോക്കിനില്‍ക്കാതെ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. ചെറുകിട വ്യാപാരികളെയും ദിവസവേതനക്കാരെയും സാധാരണക്കാരെയുമാണ് ഈ പ്രയാസം കാര്യമായി ബാധിക്കുകയെന്നു വ്യക്തമാക്കിയ അദ്ദേഹം, സാമ്പത്തിക സഹായങ്ങളും നികുതി ഒഴിവാക്കിക്കൊടുക്കലടക്കമുള്ള നടപടികളുമാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു.
നേരത്തെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."