സ്വര്‍ണാഭരണങ്ങള്‍ നിറം മാറിയ സംഭവം: വിദഗ്ധരെ സമീപിക്കാനൊരുങ്ങി വീട്ടുകാര്‍
മാറഞ്ചേരി: പാലപ്പെട്ടി പുതിയരുത്തി പടിഞ്ഞാറ് ഭാഗത്ത് മേത്തി ഹനീഫയുടെ വീട്ടില്‍ സ്വര്‍ണം നിറം മാറിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസമാണ് ഹനീഫയുടെ വീട്ടിലുണ്ടണ്ടായിരുന്ന പഴയ സ്വര്‍ണവും കല്യാണത്തിനെത്തിയ ബന്ധുക്കളുടേതുള്‍പ്പെടെ പത്തോളം പേരുടെ സ്വര്‍ണവുമുള്‍ക്കൊള്ളുന്ന 30 പവനോളം ആഭരണങ്ങള്‍ വെള്ളി നിറത്തിലായത്. സംഭവത്തില്‍ പരിശോധനക്കായി വിദഗ്ധരെ സമീപിക്കാനൊരുങ്ങുകയാണ് വീട്ടുകാര്‍. അമോണിയത്തിന്റെ അംശം ആഭരണങ്ങളില്‍ പറ്റിയതാകാം നിറം മാറ്റത്തിന് കാരണമെന്ന സംശയമാണ് ആദ്യമുണ്ടായിരുന്നത്. എന്നാല്‍ സ്വര്‍ണാഭരണങ്ങളില്‍ മെര്‍ക്കുറി തട്ടിയാകാമെന്ന നിഗമനവും സ്വര്‍ണാഭരണ വിപണനരംഗത്തെ ചിലര്‍ക്കുണ്ടണ്ട്. കടല്‍ തീരത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന വീടായതിനാല്‍ പ്രദേശത്തെ ഏതെങ്കിലും രാസപ്രവര്‍ത്തനമാകാം സ്വര്‍ണം നിറം മാറുന്നതിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. സംഭവത്തെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തെ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."