HOME
DETAILS
MAL
യുവാവിന്റെ മരണത്തില്‍ സംശയം: മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു
backup
March 08 2017 | 22:03 PM
താമരശേരി: ഉണ്ണികുളം സ്വദേശിയായ യുവാവിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതോടെ മൃതദേഹം വീണ്ടണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പൂനൂര്‍ കരിങ്കാളിമ്മല്‍ വിമല്‍ അന്തോണിയുടെ മകന്‍ അയ്യപ്പന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത്. കഴിഞ്ഞ ദിവസം ഗൂഡല്ലൂര്‍ ബൊക്കനാപുരം- മസിനഗുഡി റോഡില്‍ അയ്യപ്പനെ മരിച്ച നിലയില്‍ കണ്ടെണ്ടത്തുകയായിരുന്നു.
മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കളും നാട്ടുകാരും തയ്യാറായില്ല. മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടണ്ടുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."