HOME
DETAILS

53000 രോഗബാധിതര്‍, 4800 മരണങ്ങള്‍; കൊറോണ വൈറസിന്റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം, ഇറ്റലി ലോകത്തിന് നല്‍കുന്ന പാഠങ്ങള്‍

  
backup
March 22 2020 | 06:03 AM

italy-pandemics-new-epicenter-has-lessons-for-the-world-2020

റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 ആയി കണക്കാക്കുകയും മരണങ്ങള്‍ ഇരട്ട അക്കം കടക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് 'നമ്മുടെ ശീലങ്ങളൊന്നും മാറ്റേണ്ടതില്ലെന്ന് അറിയിച്ച് വൈന്‍ ഗ്‌ളാസുകള്‍ കൂട്ടിമുട്ടുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 27 നായിരുന്നു അത്. എന്നാല്‍ 10 ദിവസത്തിനിപ്പുറം, രോഗം ബാധിച്ചവരുടെ എണ്ണം 5883 ആയും മരിച്ചവരുടെ എണ്ണം 233 ആയും ഉയര്‍ന്നു. അതേസമയം, പാര്‍ട്ടി നേതാവ് നിക്കോള സിംഗരേറ്റി ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അതില്‍ ഇപ്രകാരം പറയുന്നു.. എനിക്കും കൊറോണ വൈറസ് ബാധിച്ചിരിക്കുന്നു.

അതേ ഇറ്റലിയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 53000 ത്തിലും മരിച്ചവരുടെ എണ്ണം 4800ലും എത്തിയിരിക്കുന്നു. ഓരോ ദിവസം കൂടുംതോറും ഇതിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ശനിയാഴ്ച്ചമാത്രം 793 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ മരത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും സ്വന്തം റെക്കോര്‍ഡുകള്‍ തന്നെ ഭേദിക്കുകയാണ് ഇറ്റലി. ചൈനയോ ഇറാനോ അഭിമുഖീകരിക്കാത്ത വിധം മാരകമാകുന്നു കൊവിഡ് 19 ഇറ്റലിയില്‍.

രോഗവ്യാപനത്തിന്റെ വേഗത കൂടിയപ്പോള്‍ ലെംബാര്‍ഡിയില്‍ ഗവണ്‍മെന്റ് സൈന്യത്തെ ഇറക്കി. ആളുകളോട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടു. ബീച്ചുകളും പാര്‍ക്കുകളും പൂര്‍ണമായും അടച്ചിരിക്കുന്നു.

മെഡിക്കല്‍ വിദ്യാര്‍ഥികളെ രംഗത്തിറക്കിയും താല്‍ക്കാലിക ഹോസ്പിറ്റലുകള്‍ നിര്‍മിച്ചുമൊക്കെ സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഈ അടിയന്തരാവസ്ഥയെ പിടിച്ചുകെട്ടാന്‍ ഫലപ്രദമല്ലെന്നാണ് തെളിയിക്കുന്നത്.

സൈനികവാഹനങ്ങളില്‍ മൃതദേഹങ്ങള്‍ അട്ടിയിട്ട് കൊണ്ടുപോകുന്ന കാഴ്ച്ചയാണ് തെരുവുകള്‍ മൂകമായി കരയുകയാണ് ഓരോ തെരുവുകളും.

എന്നാല്‍ ഇറ്റലിയുടെ ദുരന്തം ഇപ്പോള്‍ ലോകത്തിനു മുഴുവനും ഒരു മുന്നറിയിപ്പായി നിലകൊള്ളുന്നു. എല്ലായിടത്തും വൈറസ് തുല്യ വേഗതയില്‍ വരുന്നു. വൈറസ് ബാധിത പ്രദേശങ്ങള്‍ ഒറ്റപ്പെടുത്തുകയും, ജനങ്ങളുടെ കൂടിച്ചേരലുകള്‍ പരിമിതപ്പെടുത്താനുള്ള നടപടികള്‍ നേരത്തെ തന്നെ എടുക്കുകയും ചെയ്യേണ്ടതുണ്ട്. കാര്യങ്ങള്‍ വളരെ കൃത്യമായും കര്‍ശനമായും നടപ്പാക്കുകയും വേണം. ഇറ്റലിയടുടെ അനുഭവം എന്തെങ്കിലും കാണിക്കുന്നുണ്ടെങ്കില്‍ അത് ഇതാണ്.

ഇറ്റാലിയന്‍ അധികാരികള്‍ വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍തന്നെ പല നടപടികളും തടസ്സപ്പെടുത്തി. പൗരസ്വാതന്ത്ര്യത്തേയും സമ്പദ് വ്യവസ്ഥയും സംരക്ഷിക്കാനാണ് അവര്‍ അപ്പോള്‍ ശ്രമിച്ചത്.

''യൂറോപ്പ് ചെയ്യുന്നതുപോലെ ഞങ്ങള്‍ ക്രമേണ അടച്ചു. ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മ്മനി, യു.എസ്. ഓരോ ദിവസവും നിങ്ങള്‍ അല്‍പ്പം അടയ്ക്കുമ്പോള്‍, നിങ്ങള്‍ സാധാരണ ജീവിതം ഉപേക്ഷിക്കുന്നു. കാരണം വൈറസ് സാധാരണ ജീവിതത്തെ അനുവദിക്കുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ അതിന്റെ പിന്നാലെ ഓടുകയാണ്,'' ഇറ്റലിയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി സാന്ദ്ര സാംപ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago