ഓരാടംപാലം-മാനത്തുമംഗലം ബൈപാസ്; സ്ഥലമേറ്റെടുക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി
അങ്ങാടിപ്പുറം: ഓരാടംപാലം-മാനത്തുമംഗലം ബൈപാസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്നു. സ്ഥലമേറ്റെടുക്കാന്‍ റവന്യൂ വകുപ്പുമായി സംയോജിച്ച് അടിയന്തര നടപടിയെടുക്കാന്‍ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി. റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിന്റെ അലൈന്മെന്റുമായി ബന്ധപ്പെട്ട പ്രശ്നം തീര്‍ക്കുന്നതിന് റെയില്‍വേ വകുപ്പും പൊതുമരാമത്ത് വകുപ്പും ഒന്നിച്ച് നീങ്ങും.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് നാളിതുവരെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് മറുപടി നല്‍കിയിരുന്നു. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയറും റെയില്‍വേ വകുപ്പും സംയുക്ത പരിശോധന നടത്തി റെയില്‍വേ മേല്‍പാലത്തിനുള്ള പുതിയ അലൈന്മെന്റ് തയാറാക്കി ചെന്നൈ സതേണ്‍ റെയില്‍വേ ചീഫ് എന്‍ജിനീയര്‍ക്ക് അയച്ച് കൊടുത്തിട്ടുണ്ട്.
പ്രസ്തുത അലൈന്മെന്റ് റെയില്‍വേ അംഗീകരിച്ചാല്‍ സ്ഥലമേറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നിയമസഭയില്‍ എം.എല്‍.എക്ക് മറുപടി ലഭിച്ചിരുന്നു.
യോഗത്തില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്, എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീര്‍, മഞ്ഞളാംകുഴി അലി, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്മാന് എം. മുഹമ്മദ് സലീം, ഗവ. സെക്രട്ടറി, പി.ഡബ്ല്യൂ.ഡി പി.ഡബ്ല്യൂ.ഡി റോഡ്സ് ചീഫ് എന്‍ജിനീയര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരീഷ് മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."